അടിമാലി പഞ്ചായത്തിന് കളിമൈതാനം നഷ്ടമാകുന്നു
text_fieldsഅടിമാലി: മോട്ടോർ വാഹന വകുപ്പ് ടെസ്റ്റ് ഗ്രൗണ്ടായി ഏറ്റെടുത്തതിനാൽ അടിമാലി പഞ്ചായത്തിന്റെ കളിമൈതാനം നഷ്ടമാകുന്നു. പഞ്ചായത്തിലെ ഏക കളിസ്ഥലമാണ് പത്താംമൈൽ ദേവിയർ കോളനിയിലേത്. കേരളോത്സവം ഉൾപ്പെടെ പരിപാടികൾക്ക് സ്വകാര്യ ഗ്രൗണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
അടിമാലി ടൗണിനോട് ചേർന്ന് സ്റ്റേഡിയം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സംസ്ഥാനത്ത് ആദിവാസികൾ ഏറ്റവും കൂടുതലുള്ള പഞ്ചായത്താണ് അടിമാലി. 27 ആദിവാസി കോളനികളാണ് പഞ്ചായത്തിലുള്ളത്.
കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇടമലക്കുടി, മാങ്കുളം പഞ്ചായത്ത് നിവാസികളായ രണ്ട് ആദിവാസി കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇവർ പഠിച്ചിരുന്നത് അടിമാലിയിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

