Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightകണ്ണീരോർമയായി അടിമാലി...

കണ്ണീരോർമയായി അടിമാലി ഉരുൾപൊട്ടൽ

text_fields
bookmark_border
കണ്ണീരോർമയായി അടിമാലി ഉരുൾപൊട്ടൽ
cancel

അടിമാലി: അടിമാലി ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് രണ്ടുവർഷം തികയു​േമ്പാള്‍ കണ്ണീരോർമയില്‍ നാട്. 2018 ആഗസ്​റ്റ്​ എട്ടിന്​ പുലർച്ചയാണ്​​ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്​. കുടുംബത്തിലെ അഞ്ചുപേര്‍ ഉ​​ൾപ്പെടെ എട്ടുപേരാണ് മരിച്ചത്.

അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ പാത്തുമ്മ (60), മകന്‍ മുജീബ്(35), ഭാര്യ ഷെമീന (30) മക്കളായ ദിയഫാത്തിമ (7) നിയ മുജീബ് (അഞ്ച്​), കംബ്ലികണ്ടം കുരുശുകുത്തി പന്തപ്പിള്ളില്‍ മാണിയുടെ ഭാര്യ തങ്കമ്മ (46), കുരങ്ങാട്ടി കുറുമ്പനാനിക്കല്‍ മോഹനന്‍ (52), ഭാര്യ ശോഭ (48) എന്നിവരാണ് മരിച്ചത്. സാരമായി പരിക്കേറ്റ ഹസന്‍കുട്ടി (68), ഷെമീനയുടെ പിതാവ് ഹമീദി​െൻറ സഹോദരന്‍ കൊല്ലം പുത്തന്‍വിള തെക്കേതില്‍ സൈനുദ്ദീന്‍ (50) എന്നിവര്‍ വീൽ ചെയറുകളിൽ ജീവിതം തള്ളി നീക്കുകയാണ്.

ഹസന്‍കുട്ടിയുടെ വീടിന് മുകള്‍ ഭാഗത്തുനിന്ന് 200 മീറ്റര്‍ ദൂരത്തില്‍ ഉരുള്‍പൊട്ടി ഹസന്‍കുട്ടിയുടെ വീട് ഉള്‍പ്പെടെ ഒലിച്ചുപോവുകയായിരുന്നു. ഏട്ടുമുറിയില്‍നിന്ന്​ അരീക്കാടിന് പോകുന്ന റോഡ് ഉൾ​െപ്പടെയാണ് ഒലിച്ചിറങ്ങിയത്. ഹസൻകുട്ടിയുടെ ഭാര്യയും മകനും പേരക്കുട്ടികളടക്കം അഞ്ചുപേരുടെ ജീവനാണ്​ കവർന്നത്​. വീട്ടിലുണ്ടായിരുന്ന ഹസന്‍കുട്ടിയും സൈനുദ്ദീനും മാത്രമാണ് രക്ഷ​പ്പെട്ടത്.

മഴ രൗദ്രഭാവത്തിലായതോടെ ഭയന്ന ഹസന്‍കുട്ടിയും ഭാര്യയും സൈനുദ്ദീനും ഇറയത്തേക്ക് ഇറങ്ങി. ഈ സമയം മലവെള്ളത്തോടൊപ്പം വീടും വീട്ടിലുള്ളവരും ഒലിച്ച​ുപോയി. വലിയ ശബ്​ദംകേട്ട് കുതിച്ചെത്തിയ നാട്ടുകാര്‍ പരിക്കേറ്റ് പാതി മണ്ണില്‍ പൂണ്ട് കിടന്ന ഹസന്‍കുട്ടിയെയും സൈനുദ്ദീനെയും ആശുപത്രിയിലെത്തിച്ചു. ആറിന്​ പാത്തുമ്മയെയും മരിച്ചനിലയിൽ കണ്ടെത്തി. ബാക്കിയുള്ളവരെ മണ്ണിനടിയില്‍ കാണാതായി. പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിൽ മറ്റ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പുലർച്ച അഞ്ചിന്​ മണ്ണിടിഞ്ഞുവീണാണ് ആദിവാസി ദമ്പതികളായ മോഹനനും ഭാര്യ ശോഭനയും മരിച്ചത്.

മക്കളില്ലാത്ത ഇവര്‍ തനിച്ചായിരുന്നു താമസം. നാട്ടുകാര്‍ ഏറെ നേരത്തേ ശ്രമത്തിനൊടുവിലാണ് മണ്ണിനടിയില്‍നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. റോഡും മറ്റ് യാത്രമാര്‍ഗങ്ങളും തകര്‍ന്നതിനാല്‍ നാല് മണിക്കൂര്‍ ചുമന്നാണ് ഇരുവരുടെയും മൃതദേഹം അടിമാലിയിലെ താലൂക്ക്​ ആശുപത്രിയിലെത്തിച്ചത്.

കുരുശുകുത്തിയില്‍ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് പതിച്ചാണ്​ തങ്കമ്മ മരിച്ചത്​. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെയും രണ്ട് മക്കളെയും നാട്ടുകാർ രക്ഷിച്ചു. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍നിന്ന് അരീക്കാട്​-എട്ടേക്കര്‍ ഭാഗത്തേക്ക് പോകുന്ന റോഡ് ഉള്‍പ്പെടെയാണ് ഇവിടെ ഒലിച്ചുപോയത്. ഇത്​ ഇപ്പോഴും പണി പൂർത്തിയാക്കാതെ കിടക്കുകയാണ്​. അരികാട്ടുള്ള 40 കുടുംബങ്ങൾ രണ്ടുവർഷമായി ദുരിതപൂർണമായ അവസ്ഥയിലാണ്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സർവതും നഷ്​ടമായ അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടി അധിക്യതരുടെ കനിവിനായി കാത്തിരിക്കുന്നു.

ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ നാലുലക്ഷം വീതം നഷ്​ടപരിഹാരം ലഭിച്ചിരുന്നു.

ഇതില്‍ 7.6 ലക്ഷം മകന്‍ മുജീബി​െൻറ ഭാര്യ ഷമീനയുടെ മാതാപിതാക്കള്‍ക്ക് നല്‍കി. ബാക്കി തുകയില്‍ അഞ്ചുലക്ഷത്തോളം രൂപ മക​െൻറ കടം തീര്‍ക്കുന്നതിനായി വിനിയോഗിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajamala landslidekerala land slide
News Summary - Adimali landslide memory
Next Story