Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാണാതായ വയോധികന്‍റെ മൃതദേഹാവശിഷ്ടം കണ്ടെത്തി

text_fields
bookmark_border
joseph
cancel

അടിമാലി: കഴിഞ്ഞ 24ന് രാജാക്കാട് നിന്ന് കാണാതായ വയോധികന്‍റെ മൃതദേഹാവശിഷ്ടം ചതുരംഗപ്പാറക്ക് സമീപം തേവാരംമെട്ടില്‍ കണ്ടെത്തി. രാജാക്കാട് കിഴക്കേല്‍ ജോസഫിന്‍റെ (കുഞ്ഞേപ്പ്-78) മൃതദേഹാവശിഷ്ടമാണ് തമിഴ്നാടിന്റെ ഭാഗമായ തേവാരംമെട്ടില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം.

മൃതദേഹത്തിന് രണ്ടാഴ്ചയിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന്‍റെ വാച്ച്, കുട, വസ്ത്രങ്ങള്‍ എന്നിവ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഭാര്യ: അച്ചാമ്മ. മക്കള്‍: ബിജി, ബിന്ദു, ബിനോയ്. മരുമക്കള്‍: സ്റ്റീഫന്‍, ജെയ്സന്‍, ജെസ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് എന്‍.ആര്‍ സിറ്റി സെന്റ് മേരീസ് പള്ളിയില്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Adimali-joseph obituary
Next Story