Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightAdimalichevron_rightവരിവരിയായ് കാട്ട്...

വരിവരിയായ് കാട്ട് പോത്തിൻ കൂട്ടം; കൗതുകവും ഒപ്പം ഭീതിയും

text_fields
bookmark_border
വരിവരിയായ് കാട്ട് പോത്തിൻ കൂട്ടം; കൗതുകവും ഒപ്പം ഭീതിയും
cancel

അ​ടി​മാ​ലി: ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ട് പോ​ത്തി​ൻ കൂ​ട്ടം വ​രി​വ​രി​യാ​യി ക​ട​ന്ന് പോ​യ​ത് ജ​ന​ങ്ങ​ളി​ൽ കൗ​തു​ക​വും ഒ​പ്പം ഭീ​ഷ​ണി​യും ഉ​ണ്ടാ​ക്കി. സം​സ്ഥാ​ന​ത്തെ ഏ​ക ഗോ​ത്ര വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കാ​ട്ടു​പോ​ത്തു​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​ത്. ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി 10 ലേ​റെ കാ​ട്ടു​പോ​ത്തു​ക​ളാ​ണ് ഇ​വി​ടെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ​ത്.

ഇ​വി​ടെ പു​ഴ​യി​ൽ വെ​ള്ളം കു​ടി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഇ​വ എ​ത്തി​യ​ത്. നാ​ല് വ​ശ​ങ്ങ​ളും ഘോ​ര​വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട് പു​റം ലോ​ക​ത്ത് നി​ന്നും ഒ​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് ഇ​ട​മ​ല​ക്കു​ടി. ഈ ​വ​ർ​ഷം മൂ​ന്ന് പേ​ർ ഇ​വി​ടെ കാ​ട്ട് പോ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​വ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

കാ​ട്ടു​പോ​ത്ത് ശ​ല്യ​ത്തി​ന് പു​റ​മെ കാ​ട്ടാ​ന ശ​ല്യ​വും ഇ​വി​ടെ അ​തി രൂ​ക്ഷ​മാ​ണ്. കാ​ട്ടാ​ന​ക​ൾ സ്കൂ​ൾ, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ​ക്ക് നേ​രെ പ​ല​കു​റി ആ​ക്ര​മ​ണം ന​ട​ത്തി. ഇ​തോ​ടെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsfearCuriositywild buffalo
News Summary - A herd of wild buffalo lined up; curiosity and fear at the same time
Next Story