വയറുവേദനയുമായി ആശുപത്രിയിലെത്തിയെ പതിനാലുകാരി പ്രസവിച്ചു
text_fieldsഅടിമാലി:വയറുവേദനയുമായി ആശുപത്രിയിലെത്തിയെ പതിനാലുകാരി പ്രസവിച്ചു. ചൊവ്വാഴ്ച അടിമാലി താലൂക്കാശുപത്രിയില്‍ എത്തിയ പതിനാലുകാരിയാണ് പ്രസവിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് കേെസടുത്ത് അന്വേഷണം ആരംഭിച്ചു.
മൂന്നാര്‍ ഡിവൈ.എസ്.പി ഓഫിസിന് കീഴിലെ പ്രധാന പൊലീസ് സ്റ്റേഷന് പരിധിയിലാണ് പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം അടുത്ത ബന്ധുവിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേെസടുത്ത് അന്വേഷണം ആരംഭിച്ചു. എട്ടാംക്ലാസ് വിദ്യാർഥിനിയാണ് പെണ്‍കുട്ടി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിക്കും മാതാവിനും മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

