Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅ​ടി​മാ​ലി...

അ​ടി​മാ​ലി മ​ല​യി​ടി​ച്ചി​ൽ: ദു​ര​ന്ത​ബാ​ധി​ത​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു

text_fields
bookmark_border
അ​ടി​മാ​ലി മ​ല​യി​ടി​ച്ചി​ൽ:   ദു​ര​ന്ത​ബാ​ധി​ത​ർ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
cancel
camera_alt

അ​ടി​മാ​ലി മ​ല​യി​ടി​ച്ചി​ൽ ദു​ര​ന്ത​ബാ​ധി​ത​ർ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്ര​ഖ്യാ​പി​ക്കു​ന്നു

അ​ടി​മാ​ലി: 51 ദി​വ​സ​മാ​യി അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് വ​രാ​ന്ത​യി​ൽ അ​ടി​മാ​ലി ല​ക്ഷം​വീ​ട് ദു​ര​ന്ത​ബാ​ധി​ത​ർ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ ന​ട​ത്തി​യ ച​ർ​ച്ച​ക്കൊ​ടു​വി​ൽ, ഓ​ണ​ത്തി​ന് മു​മ്പ്, വീ​ട് പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് ന​ൽ​കി​യ ന​ഷ്ട​പ​രി​ഹാ​രം ഇ​വ​ർ​ക്കും ന​ൽ​കു​മെ​ന്ന റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

വ്യാ​ഴാ​ഴ്ച അ​ടി​മാ​ലി​യി​ൽ നാ​ലു​വ​രി പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ത്തി​യ എ​ൻ.​എ​ച്ച്.​എ.​ഐ പ്രോ​ജ​ക്ട് മാ​നേ​ജ​റെ ദു​ര​ന്ത​ബാ​ധി​ത​ർ ത​ട​ഞ്ഞി​രു​ന്നു. കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​നെ​യും ത​ട​ഞ്ഞു​വെ​ച്ചി​രു​ന്നു. ഇ​തോ​ടെ സ​മ​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ടു​വ​ന്നു.

രാ​ത്രി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ല്ലാ​വ​രും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ടു​ക്കി ഡി​വൈ.​എ​സ്.​പി മോ​ഹ​ൻ​ദാ​സി​ന്റെ നേ​തൃ​ത്വ​​ത്തി​ൽ പൊ​ലീ​സ് മ​ധ്യ​സ്ഥ​ത​ക്ക് മു​ന്നോ​ട്ടു​വ​ന്നു.

രാ​ത്രി​ത​ന്നെ സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ സ​മ​ര​ക്കാ​ർ തീ​രു​മാ​നി​ച്ച​തോ​ടെ ജ​ന​പ്ര​തി​നി​ധി​ക​ൾ പി​ന്തി​രി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ഇ​ടു​ക്കി ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി.​എ​സ്. സി​ദ്ദീ​ഖ്, അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബാ​ബു കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ വീ​ണ്ടും സ​മ​ര​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ഇ​വ​ർ മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ​ത്തി​ന് മു​മ്പ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ച്ച​ത്. ഇ​തോ​ടെ സ​മ​ര​പ്പ​ന്ത​ൽ ഉ​ൾ​പ്പെ​ടെ പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് ഇ​വ​ർ പോ​യ​ത്. ഓ​ണം ക​ഴി​ഞ്ഞും പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ വീ​ണ്ടും സ​മ​രം തു​ട​ങ്ങു​മെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു. അ​ങ്ങ​നെ​യെ​ങ്കി​ൽ പി​ന്തു​ണ​ക്കു​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും അ​റി​യി​ച്ചു. 51 ദി​വ​സ​മാ​യി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ ന​ട​ത്തി​വ​ന്ന സ​മ​ര​ത്തി​നാ​ണ് ഇ​തോ​ടെ അ​വ​സാ​ന​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adimalidisasterlandslides
News Summary - Adimali landslide: Disaster victims end protest
Next Story