അപകടം തുടർക്കഥയായി പെരിയവരൈ റോഡ്
text_fieldsപെരിയവരൈ പാലത്തിന് സമീപം അപകടത്തിൽപെട്ട കാർ
മൂന്നാർ: ഇരുവശവും നല്ല പാത, ഇതിനിടയിൽ 50 മീറ്റർ കുണ്ടും കുഴിയും. അപകടം തുടർക്കഥയായി പെരിയവരൈ റോഡ്. മൂന്നാർ-ഉടുമൽപേട്ട സംസ്ഥാനാന്തര പാതയിൽ മൂന്നാറിന് സമീപം പെരിയവരൈയിലാണ് അപകടം പതിയിരിക്കുന്നത്. അറ്റകുറ്റപ്പണി പൂർത്തിയാക്കിയതിനാൽ സാമാന്യം വേഗത്തിലാണ് ഇതുവഴി വാഹനങ്ങൾ പോകുന്നത്. പാലം ഇറങ്ങി 20 മീറ്റർ പിന്നിടുമ്പോഴാണ് അടുത്ത 50 മീറ്റർ കുഴികൾ നിറഞ്ഞ ഭാഗമുള്ളത്.
ഡ്രൈവർമാർക്ക് തൊട്ടടുത്ത് എത്തുമ്പോഴാണ് ഇത് കാണാൻ കഴിയുക. പെട്ടെന്ന് ബ്രേക്കിടുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നത്. പാലത്തിന് സമീപം റോഡിൽ കുറെ ഭാഗം അടുത്തയിടെ ടൈലുകൾ പാകിയെങ്കിലും 50 മീറ്ററോളം ഒഴിച്ചിട്ടിരിക്കുകയാണ്. ഇവിടെയാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരവികുളത്തേക്കുള്ള സന്ദർശകർ ഉൾപ്പെടെ ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്.
സഞ്ചാരികളുമായി എത്തിയ കാർ മറിഞ്ഞു, യാത്രികർ രക്ഷപ്പെട്ടു
മൂന്നാർ: സഞ്ചാരികളുമായി എത്തിയ കാർ മറിഞ്ഞു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. സേലത്തുനിന്ന് മൂന്നാർ സന്ദർശനത്തിനെത്തിയ നാലംഗ കുടുംബം സഞ്ചരിച്ച വാഹനമാണ് വ്യാഴാഴ്ച പുലർച്ച മൂന്നിന് മൂന്നാർ പെരിയവരൈ പാലത്തിന് സമീപം അപകടത്തിൽപെട്ടത്.തലകീഴായി റോഡിൽ മറിഞ്ഞ വാഹനത്തിൽനിന്ന് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസും ഇതുവഴി വന്ന യാത്രക്കാരും ചേർന്നാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

