Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightaaa

aaa

text_fields
bookmark_border
യാത്രക്കാരെ വലച്ച് ഹൈവേ പൊലീസി​ൻെറ വാഹന പരിശോധന വണ്ണപ്പുറം: ആലപ്പുഴ-മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം-ചേലച്ചുവട് റോഡിൽ ഹൈവേ പൊലീസി​ൻെറ വാഹന പരിശോധന യാത്രക്കാർക്ക്​ ബുദ്ധിമുട്ട്​ സൃഷ്​ടിക്കുന്നതായി പരാതി. കുത്തിറക്കവും കയറ്റവും വളവുകളും വീതി കുറഞ്ഞതുമായ റോഡിൽ നടത്തുന്ന വാഹന പരിശോധന ദുരന്തത്തിനുതന്നെ കാരണമാകുമെന്ന ആശങ്കയുമുണ്ട്. വളവുതിരിഞ്ഞ് വേഗത്തിൽ വരുന്ന വാഹനങ്ങൾക്ക്​ മുന്നിലേക്ക് കൈകാണിക്കാൻ പൊലീസ്​ റോഡിലേക്ക്​ ചാടിയിറങ്ങുകയാണ്​. പെട്ടെന്ന് േബ്രക്കിടുമ്പോൾ പിന്നാലെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുമുണ്ട്​. ദീർഘദൂര യാത്രക്കാരാണ് ഇതുവഴി കൂടുതലായും സഞ്ചരിക്കുന്നത്. റോഡ്​ സംബന്ധിച്ച് കൃത്യമായ ധാരണയില്ലാത്ത ൈഡ്രവർമാർക്ക് പെട്ടെന്ന് നിയന്ത്രണം നഷ്​ടമാകാനും ഇത്​ കാരണമാകും. കൈക്കുഞ്ഞുങ്ങളുമായി ആശുപത്രി ആവശ്യത്തിനും മറ്റും പോകുന്ന വാഹനങ്ങൾപോലും തടഞ്ഞിടുന്ന സ്ഥിതിയാണ്. ഡ്രൈവർമാരുടെ അടുക്കലെത്തി പൊലീസ്​ രേഖകൾ പരിശോധിക്കണമെന്നാണ് നിർദേശം. വളവുള്ള സ്ഥലങ്ങളിൽ​ വാഹനപരിശോധന ഡി.ജി.പി കർശനമായി വിലക്കിയിട്ടുണ്ട്​. എന്നാൽ, മേലുദ്യോഗസ്ഥരുടെ നിർദേശം കാറ്റിൽപറത്തിയാണ് പരിശോധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story