ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു
text_fieldsമൂലമറ്റം: കെ.എസ്.ഇ.ബി കോളനി റോഡിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു. സ്കൂട്ടർ യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. മൂലമറ്റം സ്വദേശി ലീ സെബാസ്റ്റ്യനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. പുക വരുന്നത് കണ്ടപ്പോൾ ഇറങ്ങി മാറിയതിനാൽ അപകടം ഒഴിവായി.
ഇയാളുടെ അമ്മയുടെ പേരിലുള്ളതാണ് സ്കൂട്ടർ. മൂലമറ്റം അഗ്നിരക്ഷാ സേന എത്തി തീയണച്ചു. സ്കൂട്ടർ ഏതാണ്ട് പൂർണമായും കത്തിനശിച്ചു. സീനിയർ ഫയർ ഓഫിസർ ജിൻസ് മാത്യുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. എം.പി മനോജ്, ജിബി വരമ്പനാട്ട്, ശ്രീകാന്ത്, ജയിംസ് തോമസ്, എ.പി. അരുൺ എന്നിവർ അഗ്നിരക്ഷാ സംഘത്തിൽ ഉണ്ടായിരുന്നു.

