Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമലയോര മേഖലയിൽ...

മലയോര മേഖലയിൽ കൃഷിയിടങ്ങൾ വെളുപ്പിച്ച് വാനരക്കൂട്ടം

text_fields
bookmark_border
മലയോര മേഖലയിൽ കൃഷിയിടങ്ങൾ വെളുപ്പിച്ച് വാനരക്കൂട്ടം
cancel
camera_alt

കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കു​ര​ങ്ങ്​

വ​ണ്ണ​പ്പു​റം: മ​ല​യോ​ര മേ​ഖ​ല​യി​ൽ കൃ​ഷി​യി​ട​ങ്ങ​ൾ വെ​ളു​പ്പി​ച്ച് കു​ര​ങ്ങ​ന്മാ​രു​ടെ വി​ള​യാ​ട്ടം. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ദ​ർ​ഭ​ത്തൊ​ട്ടി, ക​മ്പ​ക​ക്കാ​നം, മു​ണ്ട​ൻ​മു​ടി, തൊ​മ്മാ​ൻ​കു​ത്ത് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ത​ന്നാ​ണ്ട് വി​ള​ക​ളാ​യ ക​പ്പ​യും ചേ​ന​യും ചേ​മ്പും, ച​ക്ക, മാ​ങ്ങ, തേ​ങ്ങ എ​ന്നി​വ​യും ഉ​ൾ​പ്പെ​ടെ മൂ​ടോ​ടെ പി​ഴു​ത് കൊ​ണ്ടു​പോ​വു​ക​യാ​ണ്. വീ​ടു​ക​ളി​ലെ അ​ടു​ക്ക​ള​യി​ൽ ക​യ​റി ഭ​ക്ഷ​ണം സാ​ധ​ന​ങ്ങ​ളും മ​റ്റും എ​ടു​ത്തു​തി​ന്നു​ന്ന​തും പ​തി​വാ​യി​രി​ക്ക​യാ​ണ്.

ഇ​വ കൂ​ട്ട​മാ​യി എ​ത്തു​ന്ന​തി​നാ​ൽ ഓ​ടി​ച്ചു​വി​ടാ​നും ക​ഴി​യി​ല്ല. കൂ​ട്ട​മാ​യി മ​നു​ഷ്യ​ർ​ക്ക് നേ​രെ പാ​ഞ്ഞ​ടു​ക്കു​ക​യും ചെ​യ്യും. കു​ര​ങ്ങു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി പെ​റ്റു​പെ​രു​കി​യ​താ​ണ് ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം. വ​ന​പാ​ല​ക​രെ വി​വ​രം അ​റി​യി​ച്ചാ​ലും ന​ട​പ​ടി ഇ​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. പ്ര​ശ്ന​ത്തി​ൽ വ​നം വ​കു​പ്പ് ഇ​ട​പെ​ട്ട് വാ​ന​ര​ശ​ല്യം നി​യ​ന്ത്രി​ക്കു​വാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നും ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:monkeysIdukki NewsAgri News
News Summary - A group of monkeys is destroying farmlands in the hilly region
Next Story