ലഹരി നുകരാന്‍ ഒത്തുകൂടിയ അഞ്ചംഗ സംഘം പിടിയിൽ
text_fieldsതൊടുപുഴ: വിദേശത്തുനിന്ന് അവധിക്കുവന്ന യുവാവ് ഉള്‍പ്പെടെ കഞ്ചാവിന്റെ ലഹരി നുകരാന്‍ ഒത്തുകൂടിയ അഞ്ചംഗ സംഘം പിടിയിലായി.തൊടുപുഴ ചുങ്കത്തെ ബിവറേജ് ഔട്ട്ലറ്റിനു സമീപത്തുനിന്നാണ് തൊടുപുഴ ഗ്രേഡ് എസ്.ഐ പി.എ. തോമസും സംഘവും അറസ്റ്റ് ചെയ്തത്.
മദ്യവില്പനശാലയില്നിന്ന് മദ്യം വാങ്ങിയ ശേഷം വിദേശത്തുനിന്നുവന്ന സുഹൃത്തുമായി സൗഹൃദം പങ്കിടാന്‍ കഞ്ചാവ് വലിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. നാട്ടിലെത്തുന്നതിന് മുമ്പ് കരിമ്പിന്കാനം സ്വദേശിയായ യുവാവ് കഞ്ചാവിന്റെ ലഹരി എന്തെന്ന് ആദ്യമായി അറിയാനുള്ള ആഗ്രഹം സുഹൃത്തുക്കളെ അറിയിച്ചിരുന്നു.
തുടര്‍ന്ന് വിമാനമിറങ്ങി വീട്ടിലേക്ക് പോകാതെ തൊടുപുഴയില്‍ എത്തി. കഞ്ചാവ് പൊതികളുമായാണ് കൂട്ടുകാര്‍ ഇയാളെ സ്വീകരിക്കാനെത്തിയത്. കഞ്ചാവ് വലിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

