Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right800 ഗ്രാം കഞ്ചാവുമായി...

800 ഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ

text_fields
bookmark_border
800 ഗ്രാം കഞ്ചാവുമായി യുവതി പിടിയിൽ
cancel
കട്ടപ്പന: . കണ്ണമ്പടി സ്വദേശിനി ബിനിമോളാണ്​ (35) കട്ടപ്പന എക്സൈസിന്‍റെ പിടിയിലായത്. വിൽപനക്കായി കഞ്ചാവ്​ തമിഴ്നാട്ടിൽനിന്ന്​ കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. പുളിയന്മല ടൗണിൽ എക്സൈസ് സംഘം പതിവ് പരിശോധനക്കിടെ ബസിൽ ഇരുന്ന യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് ബാഗിൽനിന്ന്​ കഞ്ചാവ് പൊതി കണ്ടെത്തിയത്. അന്വേഷണത്തിൽ ഇവർ ഉപ്പുതറ, കണ്ണമ്പടി മേഖല കേന്ദ്രീകരിച്ച്​ കഞ്ചാവ് ചില്ലറ വിൽപന നടത്തുന്ന ആളാണെന്ന്​ കണ്ടെത്തി. എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ ജോസഫിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റിവ് ഓഫിസർ സജീവ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ജയിംസ് മാത്യു, എസ്. ശ്രീകുമാർ, ബിജു എബ്രഹാം, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ കെ.ജെ. ബിജി, ആർ. ചിത്രാഭായ് എന്നിവർ പരിശോധനയിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story