Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2021 5:30 AM IST Updated On
date_range 17 Dec 2021 5:30 AM IST80 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4.76 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 139 പേർ രോഗമുക്തരായി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 3, ആലക്കോട് 2, അറക്കുളം 2, ചിന്നക്കനാൽ 1, ഇടവെട്ടി 1, ഏലപ്പാറ 1, ഇരട്ടയാർ 2, കഞ്ഞിക്കുഴി 2, കാമാക്ഷി 2, കരിമണ്ണൂർ 5, കരുണാപുരം 2, കട്ടപ്പന 2, കുടയത്തൂർ 1, കുമളി 1, മണക്കാട് 2, മരിയാപുരം 3, മൂന്നാർ 1, മുട്ടം 4, നെടുങ്കണ്ടം 12, പള്ളിവാസൽ 1, പാമ്പാടുംപാറ 5, പുറപ്പുഴ 1, രാജാക്കാട് 1, തൊടുപുഴ 8, ഉടുമ്പൻചോല 1, ഉടുമ്പന്നൂർ 4, വണ്ടിപ്പെരിയാർ 1, വണ്ണപ്പുറം 1, വാത്തിക്കുടി 2, വാഴത്തോപ്പ് 5, വെള്ളത്തൂവൽ 1. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടവെട്ടി പഞ്ചായത്ത് ഓഫിസിലേക്ക് സി.പി.എം മാർച്ച് ഇടവെട്ടി: എൽ.ഡി.എഫ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ഭരണസമിതിയുടെ അഴിമതി അവസാനിപ്പിക്കുക, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക, തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച മാർച്ച് സി.പി. എം ഏരിയ കമ്മിറ്റി അംഗം ടി.ആർ. സോമൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡൻറ് റോയിസൺ അധ്യക്ഷത വഹിച്ചു. സി.പി. എം ഏരിയ കമ്മിറ്റി അംഗങ്ങളായ അജയ് ചെറിയാൻ തോമസ്, ടി.ബി. സുബൈർ, കേരള കോൺഗ്രസ് എം. ജില്ല ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, സി.പി.എം തെക്കുംഭാഗം ലോക്കൽ സെക്രട്ടറി തോമസ് വർക്കി, കെ.പി. ഷംസുദ്ദീൻ, ടി.എം. മുജീബ് തുടങ്ങിയവർ സംസാരിച്ചു. TDL EDAVETTY സി.പി.എം ഇടവെട്ടി പഞ്ചായത്ത് ഓഫിസ് മാർച്ച് ഏരിയ കമ്മിറ്റി അംഗം ടി.ആർ. സോമൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story