Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2022 5:34 AM IST Updated On
date_range 19 March 2022 5:34 AM IST76 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ വെള്ളിയാഴ്ച 76 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 95പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: ആലക്കോട് ഒന്ന്, അയ്യപ്പൻകോവിൽ ആറ്, ബൈസൺവാലി രണ്ട്, ഇടവെട്ടി രണ്ട്, ഇരട്ടയാർ ഒന്ന്, കാമാക്ഷി ഒന്ന്, കരിമണ്ണൂർ ഒന്ന്, കട്ടപ്പന രണ്ട്, കോടിക്കുളം ഒന്ന്, കുടയത്തൂർ മൂന്ന്, കുമാരമംഗലം മൂന്ന്, കുമളി നാല്, മണക്കാട് ഒന്ന്, മരിയാപുരം മൂന്ന്, മുട്ടം മൂന്ന്, നെടുങ്കണ്ടം 12, പള്ളിവാസൽ ഒന്ന്, പാമ്പാടുംപാറ ഒന്ന്, പീരുമേട് ഒന്ന്, രാജാക്കാട് മൂന്ന്, തൊടുപുഴ നാല്, ഉടുമ്പൻചോല ഒന്ന്, ഉടുമ്പന്നൂർ രണ്ട്, ഉപ്പുതറ രണ്ട്, വണ്ടന്മേട് മൂന്ന്, വണ്ണപ്പുറം ഒന്ന്, വാത്തിക്കുടി ആറ്, വാഴത്തോപ്പ് രണ്ട്, വെള്ളത്തൂവൽ ഒന്ന്, വെള്ളിയാമറ്റം രണ്ട്. ------------ ഏഴല്ലൂർ ധർശാസ്ത ക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്ഞം നാളെ മുതൽ തൊടുപുഴ: ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ഉടമസ്ഥതയിലെ ഏറ്റവും പ്രാചീന ക്ഷേത്രമായ ഏഴല്ലൂർ ശ്രീനരസിംഹ സ്വാമി ധർശാസ്ത ക്ഷേത്രത്തിൽ ഭാഗവതസപ്താഹ യജ്ഞം ഞായറാഴ്ച മുതൽ മാർച്ച് 27വരെ നടക്കും. നീലംപേരൂർ പുരുഷോത്തമദാസ് യജ്ഞാചാര്യനും ഗുരുവായൂർ മുൻ മേൽശാന്തി കക്കാട് ദേവദാസ് നമ്പൂതിരി മുഖ്യ പൂജാരിയും ആയിരിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽനിന്ന് യജ്ഞശാലയിലേക്ക് ഘോഷയാത്ര. ആറുമണിക്ക് ഭാഗവത സപ്താഹയജ്ഞത്തിന്‍റെ ഭദ്രദീപ പ്രകാശനം. 21 മുതൽ 27വരെ എല്ലാ ദിവസവും യജ്ഞശാലയിൽ ഭാഗവത പാരായണം, പ്രഭാഷണം, ഭജന എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം വൈസ് പ്രസിഡന്‍റ് എസ്. പത്മഭൂഷൺ, ക്ഷേത്രം സെക്രട്ടറി പി.ജി. സന്തോഷ്, ട്രഷറർ പ്രസാദ് കൈറ്റ്യാനിക്കൽ, അരുൺ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു. ------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story