Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right710 പേര്‍ക്കുകൂടി...

710 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ ബുധനാഴ്ച സ്ഥിരീകരിച്ചു. 1220 പേർ രോഗമുക്തി നേടി. കേസുകളുടെ കണക്ക്​: അടിമാലി 13, ആലക്കോട് ഒമ്പത്​, അറക്കുളം 20, അയ്യപ്പൻകോവിൽ 11, ബൈസൺവാലി നാല്​, ചക്കുപള്ളം 14, ചിന്നക്കനാൽ ഒന്ന്​, ഇടവെട്ടി 13, ഏലപ്പാറ രണ്ട്​, ഇരട്ടയാർ 17, കഞ്ഞിക്കുഴി 11, കാമാക്ഷി 25, കാഞ്ചിയാർ 13, കാന്തല്ലൂർ ഒന്ന്​, കരിമണ്ണൂർ 16, കരിങ്കുന്നം 10, കരുണാപുരം 17, കട്ടപ്പന 45, കോടിക്കുളം 10, കൊക്കയാർ രണ്ട്​, കൊന്നത്തടി 13, കുടയത്തൂർ നാല്​, കുമാരമംഗലം 21, കുമളി 15, മണക്കാട് 10, മാങ്കുളം മൂന്ന്​, മറയൂർ എട്ട്​, മരിയാപുരം ഒമ്പത്​, മൂന്നാർ ഒന്ന്​, മുട്ടം ആറ്​, നെടുങ്കണ്ടം 109, പള്ളിവാസൽ മൂന്ന്​, പാമ്പാടുംപാറ 42, പീരുമേട് 13, പെരുവന്താനം രണ്ട്​, പുറപ്പുഴ 10, രാജാക്കാട് ഏഴ്​, സേനാപതി ഒന്ന്​, തൊടുപുഴ 35, ഉടുമ്പൻചോല 19, ഉടുമ്പന്നൂർ 15, ഉപ്പുതറ 16, വണ്ടൻമേട് ആറ്​, വണ്ടിപ്പെരിയാർ ആറ്​, വണ്ണപ്പുറം 19, വാത്തിക്കുടി 23, വാഴത്തോപ്പ് 15, വെള്ളത്തൂവൽ 11, വെള്ളിയാമറ്റം 14. ഉറവിടം വ്യക്തമല്ലാത്ത അഞ്ച്​ കേസുകൾ സ്ഥിരീകരിച്ചു. തെരുവുകച്ചവട സമിതി തെരഞ്ഞെടുപ്പ്​ തൊടുപുഴ: തൊടുപുഴ നഗരസഭ തെരുവുകച്ചവട സമിതി (ടൗൺ വെന്‍റിങ്​ കമ്മിറ്റി) തെരഞ്ഞെടുപ്പ്​ ഫെബ്രുവരി 27ന്​ തൊടുപുഴ നഗരസഭ കാര്യാലയത്തില്‍ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നുവരെയാണ്​ വോട്ടെടുപ്പ്​. അംഗീകൃത തെരുവു കച്ചവടക്കാരിൽനിന്ന്​ തെരഞ്ഞെടുപ്പിലൂടെ ഒമ്പത്​ അംഗങ്ങളെ കണ്ടെത്തും. തെരുവ് കച്ചവട സമിതിയിലെ മൂന്നിലൊന്ന് പ്രതിനിധികള്‍ സ്ത്രീകള്‍ ആയിരിക്കും. എസ്.സി/എസ്.ടി, ന്യൂനപക്ഷ, ശാരീരിക ബലഹീനതയുള്ള വിഭാഗങ്ങൾക്ക്​ പ്രാതിനിധ്യം നൽകും. തെരുവ് കച്ചവട സംരക്ഷണ ചട്ടപ്രകാരം നഗരസഭ പരിധിയില്‍ തെരുവുകച്ചവടം ചെയ്യുന്നവരും നഗരസഭ നൽകിയ തിരിച്ചറിയല്‍ കാർഡ്​ ലഭിച്ചവരുമായ 289 കച്ചവടക്കാർക്കാണ് വോട്ടവകാശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story