Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right69,281 കുട്ടികൾക്ക്​...

69,281 കുട്ടികൾക്ക്​ പൾസ്​ പോളിയോ തുള്ളിമരുന്ന്​ നൽകും

text_fields
bookmark_border
* 1653​േപർ അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികൾ തൊടുപുഴ: ജില്ലയിൽ 69281കുട്ടികൾക്ക്​ ഇത്തവണ പൾസ്​ പ്രതിരോധ തുള്ളിമരുന്ന്​ നൽകും. ഇതിൽ 1653േപർ അന്തർ സംസ്ഥാനങ്ങളിൽനിന്നുള്ള കുട്ടികളാണ്​. ഈമാസം 31നാണ്​ ബൂത്ത്​ വഴിയുള്ള പോളിയോ പ്രതിരോധ തുള്ളിമരുന്ന്​ വിതരണം. ഇതിനായി ജില്ലയിൽ 1039 ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന്​ ജില്ല ഓഫിസർ ഡോ. സുരേഷ്​ വർഗീസ്​ പറഞ്ഞു. കോവിഡ്​ പ്രോ​ട്ടോക്കോൾ പാലിച്ച്​ രാവിലെ എട്ടുമുതൽ വൈകീട്ട്​ അഞ്ചുവരെയാണ്​ വിതരണം. അഞ്ച്​ വയസ്സിൽ താഴെയുള്ളവർക്കാണ്​ തുള്ളിമരുന്ന്​ നൽകുക. ജപ്തിനടപടി നിര്‍ത്തി​െവക്കണം -കര്‍ഷക യൂനിയന്‍ ചെറുതോണി: കാര്‍ഷിക-കാര്‍ഷികേതര വായ്പകള്‍ തിരിച്ചടക്കാത്തതി​ൻെറ പേരില്‍ ജപ്തി നോട്ടീസ് അയച്ചിരിക്കെ സാഹചര്യം പരിഗണിച്ച് നടപടി നിര്‍ത്തി​െവക്കണമെന്ന് കേരള കര്‍ഷക യനെിയന്‍ (ജോസഫ് വിഭാഗം) സംസ്ഥാന നേതൃയോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. എല്ലാത്തരം വായ്പകളുടെയും രണ്ടുലക്ഷം വരെയുള്ള തുകയും 2021 മാര്‍ച്ച് 31വരെയുള്ള പലിശയും എഴുതിത്തള്ളിയും വായ്പകളുടെ തിരിച്ചടവ് കാലാവധി 2023 മാര്‍ച്ച് 31വരെ നീട്ടുകയും ചെയ്ത് സാധാരണക്കാരെ സഹായിക്കണം. സംസ്ഥാന പ്രസിഡൻറ്​ വര്‍ഗീസ് വെട്ടിയാങ്കല്‍ അധ്യക്ഷതവഹിച്ചു. മുന്‍ എം.എല്‍.എ മാത്യു സ്​റ്റീഫൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി സാജു അലക്സ്, വിളപ്പില്‍ റോബിന്‍സണ്‍, നിഥിന്‍ സി. വടക്കന്‍, വൈ. രാജന്‍, കുറ്റിയില്‍ ശ്യാം, ഡോ. കെ. പ്രഭാകരന്‍, അനീഷ് വര്‍ക്കല, ജയിംസ് പുത്തേട്ട്പടവില്‍, ജഗതി ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പദയാത്ര ഇന്ന് തൊടുപുഴ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ശനിയാഴ്​ച കോൺഗ്രസ് തൊടുപുഴ വെസ്​റ്റ്​ മണ്ഡലം കമ്മിറ്റി തൊടുപുഴയിൽനിന്ന് കോലാനിയിലേക്ക്​ പദയാത്ര നടത്തും. മണ്ഡലം പ്രസിഡൻറ്​ ജോൺസൻ വെള്ളാപ്പുഴ നേതൃത്വം നൽകും. പ്രൈവറ്റ് ബസ് സ്​റ്റാൻഡിന്​ സമീപത്തുനിന്ന്​ ഉച്ചക്ക്​​ മൂന്നിന് ഡീൻ കുര്യാക്കോസ് എം.പി ഉദ്​ഘാടനം നിർവഹിക്കും. കോലാനിയിൽ സമാപനസമ്മേളനം ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാർ ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story