Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right675 പേര്‍ക്ക് കോവിഡ്

675 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ 675 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 13.99 ആണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 986 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 18, അറക്കുളം അഞ്ച്​, ബൈസൺവാലി നാല്​, ചക്കുപള്ളം എട്ട്​, ചിന്നക്കനാൽ ആറ്​, ദേവികുളം 12, ഇടവെട്ടി 18, ഏലപ്പാറ 21, ഇരട്ടയാർ മൂന്ന്​, കഞ്ഞിക്കുഴി രണ്ട്​, കാമാക്ഷി അഞ്ച്​, കാഞ്ചിയാർ ഒന്ന്​, കാന്തല്ലൂർ 39, കരിമണ്ണൂർ 10, കരിങ്കുന്നം ഏഴ്​, കരുണാപുരം 10, കട്ടപ്പന ആറ്​, കൊക്കയാർ ഒന്ന്​, കൊന്നത്തടി ഒന്ന്​, കുടയത്തൂർ എട്ട്​, കുമാരമംഗലം ആറ്​, കുമളി 26, മണക്കാട് 20, മാങ്കുളം രണ്ട്​, മറയൂർ 19, മൂന്നാർ ആറ്​, മുട്ടം 23, നെടുങ്കണ്ടം 24, പള്ളിവാസൽ 24, പാമ്പാടുംപാറ 15, പീരുമേട് 70, പെരുവന്താനം 13, രാജാക്കാട് അഞ്ച്​, രാജകുമാരി ആറ്​, ശാന്തൻപാറ മൂന്ന്​, സേനാപതി നാല്​, തൊടുപുഴ 25, ഉടുമ്പൻചോല 19, ഉടുമ്പന്നൂർ 18, ഉപ്പുതറ 48, വണ്ടൻമേട് 23, വണ്ടിപ്പെരിയാർ 57, വണ്ണപ്പുറം 12, വാത്തിക്കുടി രണ്ട്​, വട്ടവട രണ്ട്​, വാഴത്തോപ്പ് എട്ട്​, വെള്ളത്തൂവൽ നാല്​, വെള്ളിയാമറ്റം ആറ്​. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത എട്ട്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ----------- ഇന്നത്തെ വാക്​സിനേഷൻ കേന്ദ്രങ്ങൾ തൊടുപുഴ: ജില്ലയിൽ തിങ്കളാഴ്​ച​ കോവിഷീൽഡ്​ വാക്​സിൻ നൽകുന്ന കേന്ദ്രങ്ങൾ ചുവടെ: 45 വയസ്സിന്​ മുകളിൽ: ചിന്നക്കനാൽ പി.എച്ച്​.സി, പാറക്കടവ്​ യു​.പി.എച്ച്​.സി, ഏലപ്പാറ പി.എച്ച്​.സി, കല്ലാർ വട്ടയാർ പി.എച്ച്​.സി, കഞ്ഞിക്കുഴി എഫ്​.എച്ച്​.സി, കാന്തല്ലൂർ പി.എച്ച്​.സി, കൊക്കയാർ എഫ്​.എച്ച്​.സി, മരിയാപുരം എഫ്​.എച്ച്​.സി, വട്ടവട എഫ്​.എച്ച്​.സി. 45 വയസ്സിൽ താഴെ: ഇടുക്കി മെഡിക്കൽ കോളജ്​, അടിമാലി താലൂക്ക്​ ഹെഡ്​ക്വാർ​േട്ടഴ്​സ്​ ആശുപത്രി, ആലക്കോട്​ പി.എച്ച്​.സി, അറക്കുളം പി.എച്ച്​.സി, അയ്യപ്പൻകോവിൽ എഫ്​.എച്ച്​.സി.സി, ചക്കുപള്ളം പി.എച്ച്​.സി, ചെമ്പകപ്പാറ പി.എച്ച്​.സി, ചിത്തിരപുരം സി.എച്ച്​.സി, ദേവികുളം സി.എച്ച്​.സി, കാഞ്ചിയാർ എഫ്​.എച്ച്​.സി, കരിമണ്ണൂർ പി.എച്ച്​.സി, കട്ടപ്പന ടി.എച്ച്​.ക്യു.എച്ച്​, കൊന്നത്തടി എഫ്​.എച്ച്​.സി, കെ.പി. കോളനി എഫ്​.എച്ച്​.സി, കുടയത്തൂർ എഫ്​.എച്ച്​.സി.കെ, കുമാരംമഗലം എഫ്​.എച്ച്​.സി, കുമളി എഫ്​.എച്ച്​.സി, മണക്കാട്​ പി.എച്ച്​.സി, മാങ്കുളം പി​.എച്ച്​.സി, മറയൂർ സി.എച്ച്​.സി, മുട്ടം സി.എച്ച്​.സി, നെടുങ്കണ്ടം താലൂക്ക്​ ഹെഡ്​ക്വാർ​േട്ടഴ്​സ്​ ആശുപത്രി, പാറക്കടവ്​ യു.പി.എച്ച്​.സി, പീരുമേട്​ എസ്​.എം.എസ് ക്ലബ്​, പെരുവന്താനം എഫ്​.എച്ച്​.സി, പുറപ്പുഴ സി.എച്ച്​.സി, രാജകുമാരി എഫ്​.എച്ച്​.സി, ശാന്തൻപാറ എഫ്​.എച്ച്​.സി, വണ്ണപ്പുറം പി.എച്ച്​.സി, വാത്തിക്കുടി സി.എച്ച്​.സി, വെള്ളത്തൂവൽ പി.എച്ച്​.സി, ഉടുമ്പഞ്ചോല എഫ്​.എച്ച്​.സി. കനാൽ റോഡുകൾ ഗതാഗതയോഗ്യമാക്കണം -കേരള കോൺഗ്രസ് എം തൊടുപുഴ: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയ​ുടെ ഭാഗമായി നിർമിച്ച കനാൽ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. മുട്ടം, ഇടവെട്ടി, മണക്കാട്, കരിങ്കുന്നം, കുമാരമംഗലം പഞ്ചായത്തുകളിലൂടെയും തൊടുപുഴ നഗരസഭയിലൂടെയും കടന്നുപോകുന്ന കനാൽ റോഡുകൾ ആയിരക്കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്നതാണ്. റോഡുകൾ അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട് നിയോജക മണ്ഡലം കമ്മിറ്റി ജലവിഭവ മന്ത്രി റോഷി അഗസ്​റ്റിന് നിവേദനം നൽകും. നിയോജക മണ്ഡലം പ്രസിഡൻറ്​ ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.ഐ ആൻറണി. അഗസ്​റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. ബിനു തോട്ടുങ്കൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story