Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right60 ഇടങ്ങളിൽ...

60 ഇടങ്ങളിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ കാമറകൾ

text_fields
bookmark_border
P4 LEAD * സ്ഥാപിക്കുന്നത്​ മോ​ട്ടോർ വാഹന വകുപ്പ്​ നേതൃത്വത്തിൽ * തൊടുപുഴ നഗരത്തിൽ മുന്നറിയിപ്പ്​ ബോർഡുകൾ സ്ഥാപിക്കാൻ 13 ലക്ഷം തൊടുപുഴ: വർധിക്കുന്ന വാഹനാപകടങ്ങൾ തടയാനും കുറ്റകൃത്യങ്ങൾ കൈയോടെ പിടികൂടാനും കാമറകളും മുന്നറിയിപ്പ്​ ബോർഡുകളും സ്ഥാപിക്കുന്നു. ജില്ലയിൽ 60 ഇടങ്ങളിലാണ്​ മോ​ട്ടോർ വാഹന വകുപ്പി​ൻെറ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ കാമറകൾ സ്ഥാപിക്കുന്നത്​. നിലവിൽ ജില്ലയിൽ മോ​ട്ടോർ വാഹന വകുപ്പി​ൻെറ കാമറകൾ ഇല്ല. ശാസ്ത്രീയ രീതികളിലൂടെ വാഹന പരിശോധനക്ക്​ തയാറെടുക്കുന്നതി​ൻെറ ഭാഗമായാണ്​ ഇത്തരം കാമറ സ്ഥാപിക്കുന്നതെന്നും​ നടപടികൾ ആരംഭിച്ചതായും മോ​ട്ടോർ വാഹന വകുപ്പ്​ അധികൃതർ പറഞ്ഞു. വളവിൽ മറഞ്ഞുനിന്നും റോഡി​ൻെറ നടുവിൽനിന്നുമുള്ള പരിശോധന ഒഴിവാക്കി ഓഫിസിലിരുന്ന്​ തന്നെ ഗതാഗത നിയമലംഘനങ്ങളിലടക്കം ഏർപ്പെടുന്നവരെ കണ്ടെത്താൻ കഴിയും. ഇതുകൂടാതെ തൊടുപുഴ നഗരത്തിലെ പ്രധാനപ്പെട്ട റോഡുകൾ കേന്ദ്രീകരിച്ച്​ 13 ലക്ഷം രൂപയുടെ​ സൈൻ ബോർഡുകൾ അടിയന്തരമായി​ സ്ഥാപിക്കാൻ തീരുമാനിച്ചെന്ന്​​ പൊതുമരാമത്തും അറിയിച്ചു​. റോഡ്​ സേഫ്​റ്റി അതോറിറ്റിയുടെ നിർദേശപ്രകാരമാണ്​ നടപടി​. പല റോഡുകളിലും മുന്നറിയിപ്പ്​ ബോർഡുകളുടെ അഭാവം മൂലം അപകടങ്ങൾ വർധിക്കുന്നതായി പരാതി ഉയർന്നിരുന്നു. തൊടുപുഴ നഗരത്തിൽ അടുത്തിടെ വാഹനാപകടങ്ങളുടെ എണ്ണവും മരണവും കൂടിവരുകയാണ്​. നഗരത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്​ വെങ്ങല്ലൂർ-കോലാനി ബൈപാസിലാണ്​. അമിത വേഗവും ഡ്രൈവർമാരുടെ അശ്രദ്ധയുമാണ്​​ അപകടത്തിന്​ പ്രധാന കാരണം. കെ.എസ്.ആർ.ടി.സി ജങ്​ഷനിലും ഗാന്ധി സ്ക്വയറിലും ഉൾപ്പെടെ തിരക്കേറിയ ഭാഗങ്ങളിലും അപകടങ്ങൾ ആവർത്തിക്കുന്നുണ്ട്​. ഇരുചക്ര വാഹനങ്ങളാണ്​ അപകടത്തിൽപെടുന്നതിലേറെയും. തകർന്നുകിടക്കുന്ന റോഡുകളും അപകടത്തിന്​ പ്രധാന കാരണമായി തീരുന്നുണ്ട്​. തകർന്ന റോഡുകളിലൂടെ പോകുന്ന വാഹനങ്ങൾ കുഴികൾ പെട്ടെന്ന് വെട്ടിച്ചുമാറ്റുന്നത്​ വലിയ​ അപകടത്തിന് ഇടയാക്കുന്നുണ്ട്. അപകടാവസ്ഥയിലുള്ള റോഡുകളെക്കുറിച്ച വിവരങ്ങൾ ​ശേഖരിച്ച്​ മോ​ട്ടോർ വാഹന വകുപ്പ് പി.ഡബ്ല്യുഡിക്ക്​ കൈമാറിയെന്നും തുടർനടപടികൾ നടക്കുകയാണെന്നും മോ​ട്ടോർ വാഹന വകുപ്പ്​ അധികൃതർ പറഞ്ഞു​. ---------------------------- നാല് ആതുരാലയങ്ങളില്‍ ഔഷധോദ്യാനം സജ്ജമായി തൊടുപുഴ: അറക്കുളം ഉള്‍പ്പെടെ ജില്ലയില്‍ നാല് ആതുരാലയങ്ങളില്‍ ഔഷധോദ്യാനം ആരംഭിച്ചു. അറക്കുളം, കോലാനി ഹോമിയോ ആശുപത്രികള്‍, രാജാക്കാട്, വഴിത്തല ആയുര്‍വേദ ആശുപത്രികള്‍ എന്നിവിടങ്ങളിലുമാണ് ഔഷധോദ്യാനങ്ങള്‍ സജ്ജമായത്. പുറപ്പുഴ, രാജാക്കാട്, അറക്കുളം പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭയിലും ഉടന്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ആൻഡ്​​ വെല്‍നെസ് സൻെററുകളോടനുബന്ധിച്ച് ഔഷധോദ്യാനങ്ങളും അനുവദിച്ചത്. കുടയത്തൂര്‍ ആശുപത്രിയില്‍ രണ്ടോ മൂന്നോ ദിവസത്തിനകം ഔഷധോദ്യാനം തുറക്കും. ആയുഷ് മിഷനും ജില്ല ആരോഗ്യ (ആയുര്‍വേദം, ഹോമിയോ) വകുപ്പുകളും ഹരിതകേരളവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഔഷധസസ്യങ്ങളെ സംരക്ഷിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഇവയെക്കുറിച്ച് അവബോധം നല്‍കുന്നതിനുമാണ് 16 ഇനം ഔഷധച്ചെടികള്‍ ആശുപത്രികളില്‍ നട്ടുപരിപാലിക്കുന്നത്. നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാര്‍നെല്ലി, ബ്രഹ്മി, ചിറ്റമൃത്, മഞ്ഞള്‍, കറ്റാര്‍വാഴ, മുത്തിള്‍, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, കരിനൊച്ചി, ആടലോടകം എന്നിവയാണ് ഔഷധോദ്യാനത്തിലുള്ളത്. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായിരിക്കും ഇതി​ൻെറ പരിപാലന ചുമതല. വഴിത്തല ആയുര്‍വേദ ആശുപത്രിയില്‍ പുറപ്പുഴ പഞ്ചായത്ത് പ്രസിഡൻറ്​ തോമസ് പയറ്റനാല്‍ ഔഷധോദ്യാനം നാടിന് സമര്‍പ്പിച്ചു. സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. ബിന്ദു, വാര്‍ഡ്​ അംഗങ്ങളായ ആന്‍സി ജോജോ, സേതുരാജ്, ഹരിതകേരളം പ്രതിനിധി ദിവ്യ എന്നിവര്‍ സംബന്ധിച്ചു. രാജാക്കാട് ഔഷധോദ്യാനം പഞ്ചായത്ത് പ്രസിഡൻറ്​ എം.എസ്. സതി ഉദ്ഘാടനം ചെയ്തു. വാര്‍ഡ്​ അംഗം കെ.പി. സുബീഷ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ബെന്നി പാലക്കാടന്‍ എന്നിവര്‍ പങ്കെടുത്തു. അറക്കുളത്ത് പഞ്ചായത്ത്​ അംഗം കൊച്ചുറാണി ജോസും കോലാനി ഹോമിയോ ആശുപത്രിയില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജും ഔഷധോദ്യാനങ്ങള്‍ ഉദ്ഘാടനം ചെയ്തു. -------------- ​TDL ARAKKULAM അറക്കുളത്ത് ഹോമിയോ ആശുപത്രിയില്‍ പഞ്ചായത്ത്​ അംഗം കൊച്ചുറാണി ജോസ് ഔഷധോദ്യാനം ഉദ്ഘാടനം ചെയ്തപ്പോള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story