Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2021 5:28 AM IST Updated On
date_range 13 May 2021 5:28 AM IST590 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി
text_fieldsbookmark_border
നെടുങ്കണ്ടം: തൂക്കുപാലം വട്ടുപാറയിലും ഇടത്വമെട്ടിലും എക്‌സൈസ് നടത്തിയ പരിശോധനയില്‍ . ഉടുമ്പന്‍ചോല എക്‌സൈസ് സംഘവും എക്‌സൈസ് ഇൻറലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ട് വ്യത്യസ്ത കേസുകളിലായി 590 ലിറ്റര്‍ കോട പിടികൂടി നശിപ്പിച്ചത്. വട്ടുപാറ കണ്ണന്താനത്ത് വീട്ടില്‍ ഷിജിന്‍ എന്നയാളുടെ വീടിൻെറ പിന്നിലെ കാലിത്തൊഴുത്തില്‍ 150 ലിറ്റര്‍ കോടയാണ് കണ്ടെത്തിയത്. ഷിജിനെ പ്രതിയാക്കി കേസെടുത്തു. ഇയാള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല. നിര്‍മലാപുരം ഇടത്വമെട്ട് കരയില്‍ ടവറിനു സമീപത്തെ റിസോര്‍ട്ടിന് പിന്‍വശം ആള്‍ത്താമസമില്ലാത്ത പറമ്പില്‍ രണ്ട് ബാരലുകളിലായി സൂക്ഷിച്ച 440 ലിറ്റര്‍ കോടയും പിടിച്ചെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. ഉടുമ്പന്‍ചോല എക്‌സൈസ് സി.െഎ കെ. സന്തോഷ്കുമാറിൻെറ നേതൃത്വത്തില്‍ ഇൻറലിജന്‍സ് ബ്യൂറോ പ്രിവൻറിവ് ഓഫിസര്‍ എം.പി പ്രമോദ്, പ്രിവൻറിവ് ഓഫിസര്‍മാരായ കെ.എന്‍. രാജന്‍, പി.ബി. രാജേന്ദ്രന്‍, കെ.ഷനേജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.എസ്. രുണ്‍, എം. നൗഷാദ് , അരുണ്‍ രാജ്, ഇ.സി. ജോജി, ഷിബു ജോസഫ് ,വനിത സിവില്‍ എക്‌സൈസ് ഒാഫിസര്‍ ജി. രേഖ എന്നിവരാണ് പരിശോധന നടത്തിയത്. idl ndk koda nasippikkunnu പിടിച്ചെടുത്ത കോട നശിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story