Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right52.33 കോടിയുടെ...

52.33 കോടിയുടെ പദ്ധതികൾക്ക്​ കിഫ്​ബി അംഗീകാരം

text_fields
bookmark_border
അടിമാലി: ജില്ലയിൽ 52.33 കോടിയുടെ പദ്ധതികൾക്ക്​ കിഫ്​ബിയുടെ അംഗീകാരം. അടിമാലി താലൂക്ക്​ ആശുപത്രിയില്‍ ഒ.പി യൂനിറ്റ്, കാഷ്വലിറ്റി ബ്ലോക്ക്​ എന്നിവ സ്ഥാപിക്കാനും വിവിധ രോഗനിർണയ സംവിധാനങ്ങൾ ഏർപ്പെടുത്താനും 12.54 കോടിയുടെ പദ്ധതിക്ക്​ അംഗീകാരമായി. ഇരുട്ടുകാനം-ആനച്ചാല്‍-എല്ലക്കല്‍- മൈലാടുംപാറ, വലിയ മുല്ലക്കാനം - ഇടുക്കി റോഡുകളുടെ വികസനത്തിന്​ 39.79 കോടി അനുവദിച്ചു. പ്രതിദിനം 1200 ന് മുകളില്‍ രോഗികളെത്തുന്ന താലൂക്ക്​ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വളരെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. മികച്ച രീതിയിലുള്ള ഒ.പി ബ്ലോക്ക് വരുന്നതോടെ ഇതിന് പരിഹാരമാകും. ചെറിയ കാഷ്വാലിറ്റി യൂനിറ്റാണ് നിലവിലുള്ളത്. അത്യാഹിതങ്ങളില്‍പ്പെട്ട്​ എത്തുന്നവരെ ഉൾക്കൊള്ളാന്‍ നിലവിലെ സംവിധാനത്തില്‍ ഏറെ പരിമിതികളുണ്ട്​. ഐ.സി.യു ബ്ലോക്ക് സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി കെട്ടിട നിര്‍മാണം പുരോഗമിക്കുന്നതായും ഇതിന്‍റെ ഉദ്ഘാടനത്തൊടൊപ്പം പുതിയ പദ്ധതികൾക്കും തുടക്കം കുറിക്കുമെന്നും കൂടുതല്‍ ജീവനക്കാരെ നിയമിക്കാൻ നടപടി ഉണ്ടാകുമെന്നും അഡ്വ. എ. രാജ എം.എൽ.എ അറിയിച്ചു. ടാങ്ക് നിര്‍മാണം പൂര്‍ത്തിയായി വരുന്നു. ഇതോടെ ഡയാലിസിസ് യൂനിറ്റ്​ പ്രവർത്തനസജ്ജമാകും. ഫയര്‍ എന്‍.ഒ.സി ലഭിക്കാത്തതാണ് ഡയാലിസിസ് യൂനിറ്റ് തുടങ്ങാന്‍ തടസ്സം. ഗ്രാമീണ മേഖലയിലൂടെയുള്ള റോഡുകളെ ബന്ധിപ്പിച്ചുള്ള പാതയുടെ വികസനത്തിനാണ്​ 39.79 കോടി അനുവദിച്ചത്​. അഞ്ച്​ പഞ്ചായത്തുകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ഇരുട്ടുകാനം-ആനച്ചാല്‍-എല്ലക്കല്‍- മൈലാടുംപാറ റോഡിനും വലിയ മുല്ലക്കാനം - ഇടുക്കി റോഡിനുമായാണ്​ കിഫ്ബിയില്‍ ഉൾപ്പെടുത്തി തുക അനുവദിച്ചത്. പട്ടണങ്ങള്‍ തൊടാതെ ഗ്രാമീണ മേഖലയിലൂടെ ജില്ല അസ്ഥാനത്തെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായി ഇത് മാറുമ്പോള്‍ മൂന്നാര്‍, മറയൂര്‍, വട്ടവട, രാജാക്കാട്, ബൈസണ്‍വാലി, ചിന്നക്കനാല്‍, മാങ്കുളം, പള്ളിവാസല്‍, രാജകുമാരി പഞ്ചായത്ത്​ നിവാസികള്‍ക്ക് കുറഞ്ഞ ദൂരത്തില്‍ ജില്ല ആസ്ഥാനത്ത് എത്താം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story