ഇടുക്കി ജില്ലയുടെ 50ാം വാര്‍ഷികം; ലീഗിനെ ഒഴിവാക്കിയതിൽ പ്രതിഷേധം
text_fieldsതൊടുപുഴ: ജില്ലയുടെ 50ാം വാര്‍ഷികാഘോഷ സമാപന ചടങ്ങില്‍ മുസ്ലിം ലീഗിനെ ഒഴിവാക്കിയ ജില്ല ഭരണകൂടത്തിന്‍റെ നടപടി അവിശ്വസനീയവും ആശങ്കജനകവുമാണെന്ന് പാർട്ടി ജില്ല കമ്മിറ്റി വിലയിരുത്തി.പരിപാടിയില്‍ മുസ്ലിം ലീഗിനെയും സാമുദായിക പ്രതിനിധികളെയും ഉള്‍പ്പെടുത്താത്തത് കേരളത്തിലെ ഉദ്യോഗസ്ഥ മനസ്സുകളില്‍ അടിഞ്ഞുകൂടിയ വിദ്വേഷ ചിന്തകളുടെ പ്രതിഫലനമായിട്ടേ കാണാനാകൂ.
ജില്ലയില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാരും നിരവധി അംഗങ്ങളുമുള്ള മുസ്ലിം ലീഗിനെയും സാമുദായിക സംഘടന പ്രതിനിധികളെയും ഉള്‍പ്പെടുത്താന്‍ മറന്നത് യാദൃച്ഛികമാണെന്ന് കരുതാനാകില്ല. മലിനവത്കരിക്കപ്പെട്ട മനസ്സുള്ളവര്‍ അപരവത്കരിക്കപ്പെടുന്നവരുടെ പ്രതിഷേധച്ചൂട് ഏറ്റുവാങ്ങേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പു നല്‍കി.
ജില്ല പ്രസിഡന്റ് എം.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം. സാദിഖലി ഉദ്ഘാടനം ചെയ്തു. ടി.എം. സലിം, ടി.ടി. ഇസ്മായില്‍, കെ.എം.എ. ഷുക്കൂര്‍, പി.എം. അബ്ബാസ്, കെ.എസ്. സിയാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

