Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 5:29 AM IST Updated On
date_range 30 Jan 2021 5:29 AM IST50 ദിവസം പിന്നിട്ട് കർഷക പ്രക്ഷോഭ ഐക്യദാർഢ്യം
text_fieldsbookmark_border
തൊടുപുഴ: ഡൽഹിയിലെ കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൊടുപുഴ മുനിസിപ്പൽ പാർക്കിന് സമീപം നടന്നുവരുന്ന ഐക്യദാർഢ്യകേന്ദ്രം 50 ദിവസം പിന്നിട്ടു. ദിവസവും വൈകീട്ട് നാല് മുതൽ നടക്കുന്ന സമരപരിപാടികളിൽ ഇരുന്നൂറിലധികം സംസ്ഥാന ജില്ല നേതാക്കൾ എത്തി ഐക്യദാർഢ്യം രേഖപ്പെടുത്തി. എം.പി, എം.എൽ.എ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, കവികൾ, സാംസ്കാരിക പ്രവർത്തകർ, അഭിഭാഷകർ, വിവിധ കർഷക സംഘടന നേതാക്കൾ, യുവജന സംഘടന നേതാക്കൾ ഉൾപ്പെടെയുള്ളവർ കർഷക സമരത്തിന് പിന്തുണയുമായി എത്തിച്ചേർന്നു. 50ാം ദിന സമരം കർഷക പ്രതിരോധസമിതി സംസ്ഥാന കമ്മിറ്റി അംഗം പി.സി. ജോളി ഉദ്ഘാടനം ചെയ്തു. ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ എൻ. വിനോദ് കുമാർ അധ്യക്ഷതവഹിച്ചു. അഡ്വ. ഷാജി ജോസഫ്, സെബാസ്റ്റ്യൻ എബ്രാഹം, യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് ടി.കെ. നവാസ്, പി.എൻ. സീതി, സ്വതന്ത്ര കർഷകസംഘം ജില്ല പ്രസി. ടി.എം. ബഷീർ, കെ.എം. നിഷാദ്, കെ.എം. സാബു, സിബി സി.മാത്യു, ടി.ജെ. പീറ്റർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ TDL karshaka prathiroda samithi തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിൽ 50ാം ദിന സമരം കർഷക പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റി അംഗം പി.സി. ജോളി ഉദ്ഘാടനം ചെയ്യുന്നു ---------- TDL thirunal kodiyettam തുടങ്ങനാട് സൻെറ് തോമസ് ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിൻെറ തിരുനാളിന് വികാരി ഫാ. തോമസ് പുല്ലാട്ട് കൊടിയേറ്റുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story