Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2021 5:28 AM IST Updated On
date_range 16 July 2021 5:28 AM IST48 കോടിയുടെ പദ്ധതി പഞ്ചായത്ത് തടയുന്നതായി സംരംഭകർ
text_fieldsbookmark_border
തൊടുപുഴ: വെള്ളിയാമാറ്റം പഞ്ചായത്തിൽ ഇളംദേശത്ത് 48 കോടി മുതൽമുടക്കിൽ 200 പേർക്ക് നേരിട്ടും ആയിരത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതി പഞ്ചായത്തിൻെറ വിമുഖതമൂലം ഫയലിൽ ഒതുങ്ങുന്നതായി പരാതി. വ്യവസായശാല സ്ഥാപിക്കാനാവശ്യമായ എല്ലാ രേഖകളും സമർപ്പിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും പഞ്ചായത്ത് ഇൻസ്റ്റലേഷൻ പെർമിറ്റ് നൽകുന്നില്ലെന്ന് സംരംഭകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിറക് അടിസ്ഥാന വസ്തുവായി ഉപയോഗിക്കുന്ന പാർട്ടിക്കിൾ ബോർഡ് നിർമാണ യൂനിറ്റാണ് പദ്ധതി. പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതി അംഗങ്ങളും സെക്രട്ടറി അടക്കം ഉദ്യോഗസ്ഥരും യൂനിറ്റ് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സ്, ഫയർ ആൻഡ് സേഫ്റ്റി എന്നിവയുടെ നിരാക്ഷേപപത്രങ്ങൾ അടക്കം പഞ്ചായത്തിന് കൈമാറിയിട്ടും നടപടി എടുത്തിട്ടില്ല. ഫാക്ടറി മലിനീകരണം ഉണ്ടാക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് വ്യാജപ്രചാരണം നടന്നിരുന്നു. വിഷയത്തിൽ കോടതിയെ സമീപിച്ചതായും സംരംഭകരും കോതമംഗലം സ്വദേശികളുമായ കെ.വി. പരീത്, പി.എം. അബൂബക്കർ, പ്രവാസി വ്യവസായി കെ.എം. യൂസുഫ് എന്നിവർ അറിയിച്ചു. പ്രളയത്തിൽ തകർന്ന പാലം പുനർനിർമിക്കണം -മനുഷ്യാവകാശ കമീഷൻ തൊടുപുഴ: പ്രളയത്തിൽ തകർന്ന പാലം പുനർനിർമിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകിയത്. ഉപ്പുതോട് സ്വദേശി തോമസ് ഒ. ജോർജും കുടുംബവും ഉപയോഗിച്ചിരുന്ന പാലമാണ് 2018ലെ പ്രളയത്തിൽ തകർന്നത്. അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് കമീഷനെ സമീപിച്ചത്. പരാതിക്കാരന് വീട്ടിലേക്ക് പ്രവേശിക്കാൻ മറ്റുമാർഗമില്ലെന്ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമീഷന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2021-22 വാർഷിക പദ്ധതിയിൽപെടുത്തി പാലം പുനർ നിർമിക്കാമെന്ന് പഞ്ചായത്ത് കമീഷനെ അറിയിച്ചു. പാലം നിർമാണം രണ്ട് മാസത്തിനകം പൂർത്തിയാക്കാൻ കമീഷൻ ഉത്തരവിട്ടു. ഇതിൻെറ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആഗസ്റ്റ് ആറിനകം കമീഷനെ അറിയിക്കണം. കേസ് ആഗസ്റ്റ് 13ന് വീണ്ടും പരിഗണിക്കും. സഹകരണസംഘം ഉദ്ഘാടനം ഇന്ന് തൊടുപുഴ: താലൂക്ക് റൂറൽ മർച്ചൻറ്സ് വെൽഫെയർ സഹകരണസംഘം ഐ-768 ൻെറ പ്രവർത്തേനാദ്ഘാടനവും നിക്ഷേപ സമാഹരണവും വെള്ളിയാഴ്ച രാവിലെ എട്ടിന് ഇടവെട്ടിയിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റ്യൻ നിർവഹിക്കും. സഹകരണസംഘം പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത് അധ്യക്ഷത വഹിക്കും. ജില്ല ജോയൻറ് രജിസ്ട്രാർ വി.ജി. ദിനേശ് മുഖ്യപ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story