Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2021 5:28 AM IST Updated On
date_range 18 May 2021 5:28 AM IST461 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്ച 461പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 25.91 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 7005 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 38, അയ്യപ്പൻകോവിൽ ഒന്ന്, ബൈസൺവാലി അഞ്ച്, ചക്കുപള്ളം എട്ട്, ചിന്നക്കനാൽ ഒന്ന്, ദേവികുളം ഒന്ന്, ഇടവെട്ടി 10, ഏലപ്പാറ ഒന്ന്, ഇരട്ടയാർ ഒന്ന്, കഞ്ഞിക്കുഴി 10, കാമാക്ഷി രണ്ട്, കാഞ്ചിയാർ നാല്, കരിമണ്ണൂർ മൂന്ന്, കരുണാപുരം 44, കട്ടപ്പന 11, കോടിക്കുളം മൂന്ന്, കൊക്കയാർ അഞ്ച്, കൊന്നത്തടി 11, കുടയത്തൂർ മൂന്ന്, കുമാരമംഗലം നാല്, കുമളി നാല്, മണക്കാട് ഒന്ന്, മറയൂർ 12, മൂന്നാർ എട്ട്, മുട്ടം ഒന്ന്, നെടുങ്കണ്ടം 38, പള്ളിവാസൽ ആറ്, പാമ്പാടുംപാറ ഒമ്പത്, പീരുമേട് നാല്, പെരുവന്താനം 12, പുറപ്പുഴ ഒന്ന്, രാജകുമാരി മൂന്ന്, ശാന്തൻപാറ ഒമ്പത്, സേനാപതി അഞ്ച്, തൊടുപുഴ 44, ഉടുമ്പൻചോല 27, ഉടുമ്പന്നൂർ എട്ട്, ഉപ്പുതറ നാല്, വണ്ടന്മേട് എട്ട്, വണ്ടിപ്പെരിയാർ 37, വണ്ണപ്പുറം ആറ്, വാത്തിക്കുടി അഞ്ച്, വാഴത്തോപ്പ് മൂന്ന്, വെള്ളത്തൂവൽ അഞ്ച്, വെള്ളിയാമറ്റം 35. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത ഒമ്പത് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാമറ്റത്ത് ഗൃഹവാസ പരിചരണ കേന്ദ്രം തൊടുപുഴ: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തില്‍ ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പൂമാല ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഗൃഹവാസ പരിചരണ കേന്ദ്രം (ഡി.സി.സി) പ്രവര്‍ത്തനം ആരംഭിച്ചു. 50 പേര്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഡി.സി.സിയില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണം സമൂഹ അടുക്കള വഴിയാണ് നല്‍കുന്നത്. ഇതുവരെ പഞ്ചായത്തില്‍ താമസിക്കുന്ന 2800 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി. രോഗികൾ കൂടുന്നതിനാല്‍ പഞ്ചായത്ത് കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്ന് പ്രസിഡൻറ് ഇന്ദു ബിജു അറിയിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹരിതകര്‍മസേനയെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story