Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2021 5:28 AM IST Updated On
date_range 9 Jun 2021 5:28 AM IST45 കഴിഞ്ഞവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സിനുമായി തൊടുപുഴ നഗരസഭ
text_fieldsbookmark_border
തൊടുപുഴ: നഗരസഭ പരിധിയില്‍ 60 വയസ്സിന് മുകളിലുള്ള എല്ലാവരുടെയും വാക്‌സിനേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിന്‍ സൗകര്യം ലഭ്യമാക്കുമെന്നും ചെയര്‍മാന്‍ സനീഷ് ജോർജ്. 18നും 45നും ഇടയില്‍ പ്രായമുള്ള മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്നവരില്‍ വാക്‌സിന്‍ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിന്‍ നല്‍കും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡാനന്തര രോഗപരിചരണ പ്രവര്‍ത്തനങ്ങളും മഴക്കാല പൂര്‍വ ശുചീകരണ പുരോഗതിയും ചര്‍ച്ച ചെയ്യാൻ നഗരസഭ ഓഫിസില്‍ ചേര്‍ന്ന ഇൻറര്‍ സെക്ടറല്‍ യോഗത്തിലാണ് തീരുമാനം. നഗരപരിധിയിലെ പ്രവര്‍ത്തനങ്ങള്‍ ജില്ല ആശുപത്രി ആര്‍.എം.ഒ ഡോ. ജെ. പ്രീതി വിശദീകരിച്ചു. നഗരസഭയില്‍ ആദ്യമായി ചെള്ള്പനി റിപ്പോര്‍ട്ട് ചെയ്തതായി ആര്‍.എം.ഒ അറിയിച്ച സാഹചര്യത്തില്‍ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടരും. ഫോഗിങ്, കാടുവെട്ടി വൃത്തിയാക്കല്‍ ഉള്‍പ്പെടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് കർമപദ്ധതി തയാറാക്കി. ജലവിതരണ പൈപ്പുകളിലേക്ക് അഴുക്കുവെള്ളം കലര്‍ന്ന് കുടിവെള്ളം മലിനമാകുന്നത് ഒഴിവാക്കും. പി.ഡബ്ല്യു.ഡി റോഡുകളുടെ ഇരുവശങ്ങളിലുമുള്ള ഓടകള്‍ വൃത്തിയാക്കും. ഗതാഗതത്തിന് തടസ്സമായ മരശിഖരങ്ങള്‍ മുറിച്ചുമാറ്റും. ഉപേക്ഷിച്ച നിലയില്‍ കാണുന്ന ഒഴിഞ്ഞ ടാര്‍ വീപ്പകള്‍ റോഡരികിൽനിന്ന് നീക്കും. കോവിഡ് മുക്തരായവരില്‍ കണ്ടുവരുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാൻ ആയുര്‍വേദ ആശുപത്രികളില്‍ പ്രത്യേക ചികിത്സ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ക്ക് എലിപ്പനി, ഡെങ്കിപ്പനി രോഗസാധ്യതകള്‍ ഉള്ളതിനാല്‍ പ്രതിരോധ മരുന്നുകള്‍ നല്‍കാനും തീരുമാനിച്ചു. ഇന്നത്തെ കുത്തിവെപ്പ് കേന്ദ്രങ്ങൾ തൊടുപുഴ: ജില്ലയിൽ ബുധനാഴ്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തുന്ന കേന്ദ്രങ്ങൾ ചുവടെ: കോവിഷീൽഡ് (45 വയസ്സിന് മുകളിൽ): മറയൂർ സി.എച്ച്.സി, രാജാക്കാട് സി.എച്ച്.സി, കുമളി എഫ്.എച്ച്.സി, ഉപ്പുതറ സി.എച്ച്.സി, വണ്ടിപ്പെരിയാർ സി.എച്ച്.സി, പീരുമേട് എസ്.എം.എസ് ഹാൾ, ഉടുമ്പൻചോല എഫ്.എച്ച്.സി. കോവിഷീൽഡ് (40-44): കൊയ്യാർ പി.എച്ച്.സി, ഏലപ്പാറ പി.എച്ച്.സി. കോവിഷീൽഡ് (45ന് താഴെ): ചെമ്പകപ്പാറ പി.എച്ച്.സി, പുറപ്പുഴ സി.എച്ച്.സി, വണ്ടൻമേട് എഫ്.എച്ച്.സി. കോവാക്സിൻ (45ൽ താഴെ): മർച്ചൻറ് ട്രസ്റ്റ് ഹാൾ തൊടുപുഴ, കാഞ്ചിയാർ എഫ്.എച്ച്.സി, കെ.പി. കോളനി എഫ്.എച്ച്.സി. വൈദ്യുതി മുടങ്ങും തൊടുപുഴ: ലൈനിൽ ടച്ച് വെട്ടൽ നടക്കുന്നതിനാൽ ഇടവെട്ടി, കുമ്പംകല്ല്, കാരിക്കോട്, കോട്ടപ്പാലം, കീരികോട്, അട്ടക്കളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. ബിരിയാണി ചലഞ്ച് കുമാരമംഗലം: സി.പി.എം-ഡി.വൈ.എഫ്.ഐ പൈങ്കുളം ബ്രാഞ്ച് നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് ആരംഭിച്ചു. ഇതിൽനിന്ന് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്ക് നൽകും. സി.പി.എം സംസഥാന കമ്മിറ്റി അംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എം.എം. മാത്യു, കുമാരമംഗലം ലോക്കൽ സെക്രട്ടറി ഓ.വി. ബിജു, പഞ്ചായത്ത് അംഗം സുമേഷ് പറച്ചിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story