Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right44 പേര്‍ക്ക് കൂടി...

44 പേര്‍ക്ക് കൂടി കോവിഡ്; 104പേർക്ക്​ രോഗമുക്തി

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ 44പേര്‍ക്ക് കൂടി കോവിഡ് തിങ്കളാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചപ്പോൾ 104പേർ രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ നാല​ുകേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശി (32) തൊടുപുഴ സ്വദേശി (28) വണ്ണപ്പുറം സ്വദേശി (38) രാജാക്കാട് സ്വദേശിനി (73) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി- 10 ആലക്കോട് -1 അറക്കുളം- 4 കാഞ്ചിയാര്‍- 1 കരിമണ്ണൂര്‍- 1 കൊന്നത്തടി- 4 കുടയത്തൂർ- 1 കുമാരമംഗലം -1 കുമളി- 1 മണക്കാട്- 2 നെടുങ്കണ്ടം -1 രാജാക്കാട് -3 രാജകുമാരി- 3 സേനാപതി- 1 തൊടുപുഴ- 7 വണ്ണപ്പുറം- 2 വെള്ളത്തൂവൽ -1 ഇന്ധന വിലവർധനക്കെതിരെ സത്യഗ്രഹം തൊടുപുഴ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഇന്ധന വിലയിൽ ചുമത്തുന്ന അമിതനികുതി കുറക്കണമെന്ന് ആവശ്യപ്പെട്ട്​ കോൺഗ്രസ്‌ ആഭിമുഖ്യത്തിൽ ചൊവ്വാ​ഴ്​ച തൊടുപുഴ മിനി സിവിൽ സ്​റ്റേഷന്​ മുന്നിൽ ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാറി​ൻെറ നേതൃത്വത്തിൽ രാവിലെ 11.30ന് സത്യഗ്രഹം അനുഷ്​ഠിക്കും. ഡീൻ കുര്യാക്കോസ് എം.പി ഉദ്​ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ.പൗലോസ്, എ.ഐ.സി.സി അംഗം ഇ​.എം. അഗസ്‌തി തുടങ്ങിയവർ പങ്കെടുക്കും. വൈകീട്ട്​ പഞ്ചായത്ത് കേന്ദ്രങ്ങളിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും നടത്തുമെന്ന്​ ഭാരവാഹികൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story