Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2021 5:28 AM IST Updated On
date_range 28 July 2021 5:28 AM IST400 പേര്‍ക്കുകൂടി കോവിഡ്; ടി.പി.ആർ 8.19 ശതമാനം
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ ചൊവ്വാഴ്ച 400 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 8.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ). 245 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 20, അറക്കുളം നാല്, അയ്യപ്പൻകോവിൽ 10, ചക്കുപള്ളം രണ്ട്, ചിന്നക്കനാൽ രണ്ട്, ദേവികുളം രണ്ട്, ഇടവെട്ടി ഒമ്പത്, ഏലപ്പാറ എട്ട്, ഇരട്ടയാർ എട്ട്, കഞ്ഞിക്കുഴി 12, കാമാക്ഷി ഒന്ന്, കാഞ്ചിയാർ രണ്ട്, കരിമണ്ണൂർ 13, കരിങ്കുന്നം നാല്, കരുണാപുരം ഒന്ന്, കട്ടപ്പന ഒമ്പത്, കോടിക്കുളം ഒന്ന്, കൊന്നത്തടി എട്ട്, കുടയത്തൂർ 45, കുമാരമംഗലം അഞ്ച്, കുമളി 18, മണക്കാട് ഒമ്പത്, മാങ്കുളം രണ്ട്, മൂന്നാർ ഒന്ന്, മുട്ടം ഒന്ന്, നെടുങ്കണ്ടം എട്ട്, പള്ളിവാസൽ നാല്, പീരുമേട് നാല്, പുറപ്പുഴ രണ്ട്, രാജാക്കാട് 17, രാജകുമാരി മൂന്ന്, ശാന്തൻപാറ ഒന്ന്, സേനാപതി ആറ്, തൊടുപുഴ 15, ഉടുമ്പൻചോല 24, ഉടുമ്പന്നൂർ 12, ഉപ്പുതറ 37, വണ്ടന്മേട് 20, വണ്ടിപ്പെരിയാർ രണ്ട്, വണ്ണപ്പുറം 27, വാത്തിക്കുടി നാല്, വാഴത്തോപ്പ് ഏഴ്, വെള്ളത്തൂവൽ ഏഴ്, വെള്ളിയാമറ്റം മൂന്ന്. ഉറവിടം വ്യക്തമല്ലാത്ത ഏഴ് കേസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിപ്ലോമ കോഴ്‌സ് പ്രവേശനം തൊടുപുഴ: സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കട്ടപ്പനയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (പി.ജി.ഡി.സി.എ, ഒരു വര്‍ഷം, രണ്ട് സെമസ്റ്റര്‍), േഡറ്റ എന്‍ട്രി ടെക്‌നിക്‌സ് ആൻഡ് ഓഫിസ് ഓട്ടോമേഷന്‍ (ഡി.ഡി.ടി.ഒ.എ, രണ്ട് സെമസ്റ്റര്‍, ഒരു വര്‍ഷം) എന്നീ പി.എസ്.സി അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിന് ഫീസ് വേണ്ട. വിവരങ്ങള്‍ക്ക്: www.ihrd.ac.in ഫോണ്‍: 04868-250160, 8547005053, 9447036714. സ്വകാര്യബസ് ഉടമകളുടെ ഉപവാസ സമരം തൊടുപുഴ: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്ന്ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻെറ ആഹ്വാനപ്രകാരം ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻെറ നേതൃത്വത്തിൽ തൊടുപുഴ മുനിസിപ്പൽ ബസ്സ്റ്റാൻഡിൽ ബസ് ഉടമകൾ ഉപവാസ സമരം നടത്തി. നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് തൂഫാൻ തോമസ് അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കെ.കെ. അജിത്കുമാർ, കെ.എം. സലിം, ജോബി മാത്യു, എം.എച്ച്. നാസർ, ബെന്നി ജോൺ തുടങ്ങിയവർ ഉപവസിച്ചു. വിവിധ തൊഴിലാളി സംഘടന നേതാക്കൾ സംസാരിച്ചു. TDL106 bus owners ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ തൊടുപുഴ സ്വകാര്യ ബസ്സ്റ്റാൻഡിൽ നടത്തിയ ഉപവാസ സമരം നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story