Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:29 AM IST Updated On
date_range 1 March 2022 5:29 AM IST38 ലിറ്റർ വ്യാജമദ്യവുമായി ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
അടിമാലി: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് വ്യാജമദ്യവിൽപന നടത്തുന്നയാൾ എക്സൈസ് പിടിയിലായി. ചാത്തമറ്റം കൂറ്റപ്പിള്ളിൽ ജിറ്റോ കെ. സേവ്യറാണ് (36) അറസ്റ്റിലായത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ. രഘുവിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച വെളുപ്പിന് ദേശീയ പാതയിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. രണ്ടേകാൽ ലിറ്റർ, ഒരു ലിറ്റർ, അരലിറ്റർ അളവിൽ 31 കുപ്പികളിൽ നിറച്ച 38 ലിറ്റർ വ്യാജമദ്യമാണ് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. വട്ടവട ഭാഗത്ത് ഹോം സ്റ്റേ നടത്തുന്നതിന്‍റെ മറവിൽ വിനോദസഞ്ചാരികൾക്ക് മദ്യവിൽപന നടത്തുന്നവരിൽ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യാജമദ്യത്തിന്‍റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. ലിറ്ററിന് 1000 രൂപ നിരക്കിൽ വട്ടവടയിൽ മദ്യം വിൽപന നടത്തുന്നതായി പ്രതി ജിറ്റോ സമ്മതിച്ചു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇന്‍റലിജൻസ് ബ്യൂറോ പ്രിവന്‍റിവ് ഓഫിസർ കെ.കെ. സുരേഷ്കുമാർ, പ്രിവന്‍റിവ് ഓഫിസർ വി.പി. സുരേഷ് കുമാർ, കെ.പി. ബിനു മോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എസ്. മീരാൻ, ഉണ്ണികൃഷ്ണൻ, എക്സൈസ് ഡ്രൈവർ ശരത് എന്നിവർ പങ്കെടുത്തു. idg adi 1 arest ചിത്രം -വ്യാജമദ്യവുമായി പിടിയിലായ ജിറ്റോ കെ. സേവ്യർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
