Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2022 5:28 AM IST Updated On
date_range 6 April 2022 5:28 AM IST35 വർഷം കയറിയിറങ്ങി; ഒടുവിൽ താലൂക്ക് ഓഫിസിന് മുന്നിൽ സമരവും വയോധികക്ക് പട്ടയം നൽകാൻ തീരുമാനം
text_fieldsbookmark_border
പീരുമേട്: 35 വർഷം താലൂക്ക് ഓഫിസ് കയറിയിറങ്ങിയിട്ടും പട്ടയം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വയോധിക നടത്തിയ സമരം ലക്ഷ്യം കണ്ടു. വാഗമൺ ഉളുപ്പുണി കരുതാലയം വീട്ടിൽ തങ്കക്കുട്ടിയാണ് (86) സമരം നടത്തിയത്. 1986ൽ തങ്കക്കുട്ടിയുടെ സ്ഥലത്തിൻെറ പട്ടയ നടപടികൾ ആരംഭിച്ചെങ്കിലും 1996ലാണ് പട്ടയം നൽകാൻ തീരുമാനിച്ചത്. എന്നാൽ, പട്ടയമേള മാറ്റിവെച്ചതോടെ വിതരണം നടന്നില്ല. നടപടികൾ നിലച്ചതോടെ വീണ്ടും 2012, '15, '17 വർഷങ്ങളിൽ അപേക്ഷ നൽകിയെങ്കിലും രേഖകൾ താലൂക്ക് ഓഫിസിലില്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. ഇതിനുശേഷം സമീപങ്ങളിൽ പട്ടയം നൽകിയതായി വിവരാവകാശരേഖകളിൽ കണ്ടെത്തിയതോടെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പട്ടയവിതരണം തടസ്സപ്പെടുന്നതിന് കാരണമെന്ന് മനസ്സിലാക്കുകയും സി.എസ്.ഡി.എസ് നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ താലൂക്ക് ഓഫിസ് പടിക്കൽ തങ്കക്കുട്ടി സമരം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് വാഴൂർ സോമൻ എം.എൽ.എ ഇടപെട്ട് ഉച്ചക്ക് ശേഷം തഹസിൽദാറും സംഘടന ഭാരവാഹികളുമായി ചർച്ച നടത്തി. മേയ് അഞ്ചിന് മുമ്പ് പട്ടയം നൽകാമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. സി.എസ്.ഡി.എസ് താലൂക്ക് പ്രസിഡന്‍റ് കെ.വി. പ്രസാദ്, സെക്രട്ടറി സുഭാഷ് രാജു, പ്രിയമോൾ അനീഷ്, സണ്ണി കണിയറ്റം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചിത്രവിവരണം idl_ pmd - 1 താലൂക്ക് ഓഫിസിന് മുന്നിൽ വയോധിക നടത്തിയ സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
