കാരിക്കോട് ജില്ല ആശുപത്രിയിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 34 ലക്ഷം
text_fieldsകാരിക്കോട് ജില്ല ആശുപത്രിയിൽ ലിഫ്റ്റ് പണിമുടക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത
തൊടുപുഴ: കാരിക്കോട് ജില്ല ആശുപത്രിയിൽ ലിഫ്റ്റ് സ്ഥാപിക്കാൻ 34 ലക്ഷം അനുവദിച്ചതായി പി.ജെ. ജോസഫ് എം.എൽ.എ. ആശുപത്രിയിലെ ലിഫ്റ്റ് അടിക്കടി തകരാറിലാകുന്ന സാഹചര്യത്തിലാണ് പുതിയത് വേണമെന്ന ആവശ്യമുയർന്നിരുന്നു. ഇതുപ്രകാരമാണ് എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിച്ചത്.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റും പദ്ധതി നിർദേശവും കലക്ടർക്ക് നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിലവിലുള്ളത് കേടായാൽ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനെ തുടർന്നാണ് തുക അനുവദിച്ചതെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു.
ഇത് അറ്റകുറ്റപ്പണി നടത്തിയാലും മാസങ്ങൾക്കുള്ളിൽ വീണ്ടും തകരാറിലാകും. നിരന്തരം തകരാറിലാകുന്നതിനാൽ പുതിയ ലിഫ്റ്റ് സ്ഥാപിക്കണമെന്നാണ് രോഗികളുടെ പ്രധാന ആവശ്യം. ദിനംപ്രതി ഒട്ടേറെ രോഗികൾ എത്തുന്ന ആശുപത്രിയിൽ അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് ജില്ല പഞ്ചായത്തിന്റെ കടമയാണ്. ഒരു വർഷമായി ലിഫ്റ്റ് ഇത്തരത്തിൽ ഇടവിട്ട് തകരാറിലാകാൻ തുടങ്ങിയിട്ട്. കാലപ്പഴക്കം കാരണം ഓരോ തവണ ഘടിപ്പിക്കുന്ന സെൻസറും പരമാവധി രണ്ട് മാസത്തിനുള്ളിൽ പണിമുടക്കുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

