Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2021 5:34 AM IST Updated On
date_range 29 Oct 2021 5:34 AM IST330 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ വ്യാഴാഴ്ച സ്ഥിരീകരിച്ചു. 13.14 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക് (ടി.പി.ആർ). 211 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത ആറ് കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 20, ആലക്കോട് അഞ്ച്, അറക്കുളം 14, അയ്യപ്പൻകോവിൽ മൂന്ന്, ബൈസൺവാലി ഏഴ്, ചക്കുപള്ളം മൂന്ന്, ചിന്നക്കനാൽ ഒന്ന്, ഇടവെട്ടി നാല്, ഏലപ്പാറ രണ്ട്, ഇരട്ടയാർ 20, കഞ്ഞിക്കുഴി എട്ട്, കാമാക്ഷി രണ്ട്, കാഞ്ചിയാർ 15, കരിമണ്ണൂർ ഏഴ്, കരിങ്കുന്നം ഏഴ്, കരുണാപുരം നാല്, കട്ടപ്പന 23, കോടിക്കുളം രണ്ട്, കൊക്കയാർ രണ്ട്, കൊന്നത്തടി 10, കുടയത്തൂർ ഒന്ന്, കുമാരമംഗലം 11, കുമളി നാല്, മണക്കാട് ഏഴ്, മാങ്കുളം ഒന്ന്, മരിയാപുരം ആറ്, മൂന്നാർ അഞ്ച്, മുട്ടം രണ്ട്, നെടുങ്കണ്ടം 15, പള്ളിവാസൽ മൂന്ന്, പാമ്പാടുംപാറ എട്ട്, പീരുമേട് മൂന്ന്, പുറപ്പുഴ അഞ്ച്, രാജാക്കാട് നാല്, രാജകുമാരി നാല്, സേനാപതി ഒന്ന്, തൊടുപുഴ 17, ഉടുമ്പൻചോല ഒന്ന്, ഉടുമ്പന്നൂർ രണ്ട്, ഉപ്പുതറ നാല്, വണ്ടൻമേട് അഞ്ച്, വണ്ടിപ്പെരിയാർ എട്ട്, വണ്ണപ്പുറം 10, വാത്തിക്കുടി അഞ്ച്, വാഴത്തോപ്പ് 11, വെള്ളത്തൂവൽ 25, വെള്ളിയാമറ്റം മൂന്ന്. -------------- പൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികൾക്ക് വീട് നൽകണം -മനുഷ്യാവകാശ കമീഷൻ തൊടുപുഴ: ജില്ലയിലെ പൂട്ടിയ തേയില തോട്ടങ്ങളിലെ ഭവനരഹിതരായ എല്ലാ തോട്ടം തൊഴിലാളി കുടുംബങ്ങളെയും സർക്കാറിൻെറ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. പൂട്ടിയ തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ ലഭ്യമാക്കാനും കമീഷൻ തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി. 2000ത്തിന് ശേഷമുണ്ടായ വിലത്തകർച്ച തോട്ടം പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് പരാതിയിൻമേൽ കമീഷന് തൊഴിൽ വകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. തോട്ടം പൂട്ടുകയോ ഉപേക്ഷിക്കുകയോ െചയ്യേണ്ട അവസ്ഥയുണ്ടായി. തൊഴിലാളികൾക്ക് ഗ്രാറ്റ്വിറ്റിയും ബോണസും നൽകുന്നതിൽ മാനേജ്മൻെറുകൾ പരാജയപ്പെട്ടു. ഭവനരഹിതരായ എല്ലാ തോട്ടം തൊഴിലാളികൾക്കും വീട് നൽകുന്നതിന് പ്രാഥമിക സർവേ നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മൂന്നാർ മേഖലയിൽ 10 വീടുകളുടെ നിർമാണം തുടങ്ങി. പൂട്ടിയ തോട്ടങ്ങളിൽ തൊഴിലാളി മരിച്ചാൽ നൽകുന്ന ധനസഹായം പതിനായിരത്തിൽനിന്ന് ഒരു ലക്ഷമായി വർധിപ്പിച്ചതായും റിപ്പോർട്ടിലുണ്ട്. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് കമീഷൻ നടപടി. --------------- ഞറുക്കുറ്റി വളവിൽ റിഫ്ലക്ടറോട് കൂടിയ ബാരിക്കേഡ് തൊടുപുഴ: ഉടുമ്പന്നൂർ-വണ്ണപ്പുറം റോഡിൽ ഞറുക്കുറ്റി - വണ്ടമറ്റം ബൈപാസിലെ അപകടവളവിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യാഗസ്ഥർ പരിശോധന നടത്തി. േറാഡരികിൽ കാഴ്ച മറച്ച ആറ് മരങ്ങൾ മുറിച്ചുനീക്കാമെന്ന് പരിസരവാസികൾ ഉറപ്പുനൽകി. അപകടം നടക്കുന്ന വളവിൽ റിഫ്ലക്ടറോട് കൂടിയ ബാരിക്കേഡ് നിർമിക്കാനും റോഡിൽ റിഫ്ലക്ടിവ് സ്റ്റഡുകളും സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നൽകിയിട്ടുണ്ട്. എൻഫോഴ്സ്മൻെറ് ആർ.ടി.ഒ പി.എ. നസീർ, ഇൻസ്പെക്ടർ അബ്ദുൽ ജലീൽ, അസി. ഇൻസ്പെക്ടർ രാംദേവ് എന്നിവരാണ് പരിശോധന നടത്തിയത്. ----------- ചിത്രം: TDL106 road അപകടം പതിവായ ഞറുക്കുറ്റി വളവിൽ മോട്ടോർ വാഹന വകുപ്പ് ഉേദ്യാഗസ്ഥർ പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story