Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2021 5:28 AM IST Updated On
date_range 19 Jun 2021 5:28 AM IST311 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ 311പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 8.22 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 422പേർ രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 13 കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 25, ആലക്കോട് ഒന്ന്, അറക്കുളം ഒന്ന്, അയ്യപ്പൻകോവിൽ ഒന്ന്, ചക്കുപള്ളം 34, ചിന്നക്കനാൽ ആറ്, ദേവികുളം 10, ഇടവെട്ടി 12, ഏലപ്പാറ അഞ്ച്, ഇരട്ടയാർ ഒന്ന്, കഞ്ഞിക്കുഴി ഒന്ന്, കാമാക്ഷി ഒന്ന്, കാഞ്ചിയാർ ഒന്ന്, കാന്തല്ലൂർ ഒമ്പത്, കരിങ്കുന്നം രണ്ട്, കട്ടപ്പന 13, കോടിക്കുളം രണ്ട്, കൊക്കയാർ 10, കൊന്നത്തടി രണ്ട്, കുമളി 12, മണക്കാട് ഏഴ്, മാങ്കുളം നാല്, മറയൂർ നാല്, മരിയാപുരം മൂന്ന്, മൂന്നാർ 10, നെടുങ്കണ്ടം രണ്ട്, പള്ളിവാസൽ മൂന്ന്, പാമ്പാടുംപാറ മൂന്ന്, പീരുമേട് 13, പെരുവന്താനം ഒന്ന്, പുറപ്പുഴ ഒന്ന്, രാജാക്കാട് നാല്, രാജകുമാരി എട്ട്, ശാന്തൻപാറ നാല്, സേനാപതി 10, തൊടുപുഴ 20, ഉടുമ്പൻചോല 23, ഉടുമ്പന്നൂർ ഒന്ന്, വണ്ടന്മേട് 10, വണ്ടിപ്പെരിയാർ മൂന്ന്, വണ്ണപ്പുറം നാല്, വാത്തിക്കുടി ഏഴ്, വട്ടവട ഒന്ന്, വാഴത്തോപ്പ് 15, വെള്ളിയാമറ്റം ഒന്ന്. ---------------- കുമ്മംകല്ല് പാലം: നിവേദനം നല്‍കി തൊടുപുഴ: കാരിക്കോട്-വെള്ളിയാമറ്റം റോഡിലെ അപകടാവസ്ഥയിലായ കുമ്മംകല്ല് പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി പി.ജെ. ജോസഫ് എം.എൽ.എക്ക് നിവേദനം നല്‍കി. 60വര്‍ഷം പഴക്കമുള്ള പാലം ബലഹീനമായ അവസ്ഥയിലാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ കാരിക്കോട്-കുന്നം റോഡിലെ രണ്ടുപാലത്തെ പാലവും കാലപ്പഴക്കം ചെന്നതാണ്. ഈ പാലവും പുനര്‍നിര്‍മിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു. മുസ്‌ലിംലീഗ് മുനിസിപ്പല്‍ പ്രസിഡൻറും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ എം.എ. കരിം, ജന. സെക്രട്ടറി അഡ്വ. സി.കെ ജാഫർ, കൗണ്‍സിലര്‍മാരായ സഫിയ ജബ്ബാര്‍, ഷഹന ജാഫര്‍, റസിയ കാസിം, സാബിറ ജലീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. ---- ചിത്രം: TDL IUML അപകടാവസ്ഥയിലായ കുമ്മംകല്ല് പാലം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിംലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികൾ പി.ജെ. ജോസഫ് എം.എൽ.എക്ക് നിവേദനം നല്‍കുന്നു TDL IUML -------------- േഡാക്ടർമാർ പ്രതിഷേധിച്ചു തൊടുപുഴ: ഡോക്ടർമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരായ അക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻെറ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിൻെറ ഭാഗമായി തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രതിഷേധദിനം ആചരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. ടോമി മാത്യു ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ തമ്പി എരുമേലിക്കര സംസാരിച്ചു. ------ TDL doctors തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ നടന്ന പ്രതിഷേധ ദിനാചരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story