Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅരുമകൾക്ക്...

അരുമകൾക്ക് സാന്ത്വനമേകിയ 31 വർഷങ്ങൾ; ഡോ. ഖാസിം ഇന്ന് പടിയിറങ്ങുന്നു

text_fields
bookmark_border
ഡോ. ​അ​ബ്ദു​ൽ ഖാ​സിം
cancel
camera_alt

ഡോ. ​അ​ബ്ദു​ൽ ഖാ​സിം

ഇ​ടു​ക്കി​യു​ടെ മ​ല​മ​ട​ക്കു​ക​ൾ ഏ​റെ ദു​ർ​ഘ​ട​മാ​യി​രു​ന്ന കാ​ല​ത്ത് പ്ര​കൃ​തി​യോ​ടും പ​രി​സ്ഥി​തി​യോ​ടും ഇ​ണ​ങ്ങി ജീ​വി​ക്കാ​നും ക​ഴി​യു​ന്ന​ത്ര പ​രി​സ്ഥി​തി​യെ സേ​വി​ക്കാ​നും ഏ​റെ ഇ​ഷ്ട​പ്പെ​ട്ട് തൊ​ഴി​ൽ മേ​ഖ​ല​യാ​യി ഇ​ടു​ക്കി തെ​ര​ഞ്ഞെ​ടു​ത്ത ഒ​രു നാ​ഗ​ർ​കോ​വി​ലു​കാ​ര​ൻ.... നീ​ണ്ട 31 വ​ർ​ഷം ത​നി​ക്ക്​ ഒ​ട്ടും പ​രി​ച​യ​മി​ല്ലാ​ത്ത പ്ര​കൃ​തി​യു​ടെ മ​റ്റൊ​രു പ​രി​ത​സ്ഥി​തി​യെ നേ​രി​ട്ട് ഔ​ദ്യോ​ഗി​ക ക​ർ​ത്ത​വ്യം നി​ർ​വ​ഹി​ച്ചും ഏ​റെ ഇ​ഷ്ട​പ്പെ​ട്ട സ​ഹ്യ​ന്റെ താ​ഴ്​​വ​ര​ക​ൾ​ക്ക് ആ​വു​ന്ന​ത്ര സം​ര​ക്ഷ​ണം ന​ൽ​കി​യും കു​ടി​യേ​റ്റ​ജ​ന​ത​യി​ൽ ഒ​രു​വ​നാ​യി ജീ​വി​ച്ച വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​എം. അ​ബ്ദു​ൽ ഖാ​സിം ഇ​ന്ന് ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങു​ന്നു.

വെ​റ്റ​റി​ന​റി സ​ർ​ജ​നാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച ഡോ. ​ഖാ​സിം ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​റാ​യാ​ണ് വി​ര​മി​ക്കു​ന്ന​ത്. മ​രി​യാ​പു​രം പ​ഞ്ചാ​യ​ത്തി​ലെ നാ​ര​ക​ക്കാ​നം വെ​റ്റ​റി​ന​റി ഡി​സ്‌​പെ​ൻ​സ​റി​യി​ലാ​ണ്​ സേ​വ​നം ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന്​ കു​മ​ളി, വ​ള​ക്കോ​ട്, ക​ട്ട​പ്പ​ന, ത​ടി​യം​പാ​ട്, ക​ൽ​ത്തൊ​ട്ടി, ച​ക്കു​പ​ള്ളം, മു​ണ്ടി​യെ​രു​മ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ഇ​തി​ൽ ച​ക്കു​പ​ള്ളം, ക​ട്ട​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​മോ​ഷ​നോ​ടെ ര​ണ്ടാ​മ​തും എ​ത്തി. ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​റാ​യി ഏ​താ​നും മാ​സ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. ഈ ​കു​റ​ഞ്ഞ മാ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​ടു​ക്കി ജി​ല്ല​യി​ൽ​നി​ന്ന് ഡോ. ​ഖാ​സിം മാ​റി​നി​ന്നി​ട്ടു​ള്ളൂ. നാ​ഗ​ർ​കോ​വി​ൽ കൃ​ഷ്ണ​ൻ​കോ​വി​ൽ സ്വ​ദേ​ശി​യാ​യ ഖാ​സിം ചെ​റു​പ്പ​കാ​ലം മു​ത​ൽ മൃ​ഗ​ങ്ങ​ളോ​ട് പ്ര​ത്യേ​കം വാ​ത്സ​ല്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

നാ​മ​ക്ക​ൽ വെ​റ്റ​റി​ന​റി കോ​ള​ജി​ൽ​നി​ന്ന് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പി.​എ​സ്.​സി വ​ഴി​യാ​ണ് കേ​ര​ള​ത്തി​ൽ ജോ​ലി​ക്ക് ക​യ​റു​ന്ന​ത്.തി​ക​ച്ചും സൗ​ഹൃ​ദ​പ​ര​മാ​യി​രു​ന്നു ക​ഴി​ഞ്ഞു​പോ​യ തൊ​ഴി​ൽ​വ​ർ​ഷ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം സ്മ​രി​ക്കു​ന്നു. സ​ഹീ​ല​ബാ​നു​വാ​ണ് ഭാ​ര്യ. ഹ​നീ​ഷ ഫാ​ത്തി​മ, ഹ​സ്ന സു​ലൈ​ഖ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ആശംസകൾ

30 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം മൃഗസംരക്ഷണ വകുപ്പിൽനിന്ന് വിരമിക്കുന്ന ഡോ. അബ്ദുൽ ഖാസിമിന് മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ല ഘടകത്തിന്റെ എല്ലാവിധ ആശംസകളും അനുമോദനങ്ങളും അറിയിക്കുന്നു- ഡോ. ജി. സജികുമാർ (ജില്ലാ മൃഗസംരക്ഷണ വകുപ്പ്​ ഓഫിസർ, ഇടുക്കി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Veterinary surgeonIdukki NewsDr Qasim
News Summary - 31 years of consoling- Dr Qasim retired
Next Story