Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2022 5:30 AM IST Updated On
date_range 23 Feb 2022 5:30 AM IST301 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ ചൊവ്വാഴ്ച 301 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 619 പേർ രോഗമുക്തരായി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 16, ആലക്കോട് രണ്ട്, അറക്കുളം എട്ട്, അയ്യപ്പൻകോവിൽ നാല്, ബൈസൺവാലി ഒന്ന്, ചക്കുപള്ളം നാല്, ഇടവെട്ടി നാല്, ഏലപ്പാറ അഞ്ച്, ഇരട്ടയാർ ആറ്, കഞ്ഞിക്കുഴി ഏഴ്, കാമാക്ഷി 14, കാഞ്ചിയാർ ഒന്ന്, കരിമണ്ണൂർ രണ്ട്, കരിങ്കുന്നം അഞ്ച്, കരുണാപുരം മൂന്ന്, കട്ടപ്പന 13, കോടിക്കുളം മൂന്ന്, കൊക്കയാർ മൂന്ന്, കൊന്നത്തടി ഏഴ്, കുടയത്തൂർ മൂന്ന്, കുമാരമംഗലം ആറ്, കുമളി ഏഴ്, മണക്കാട് അഞ്ച്, മാങ്കുളം ഒന്ന്, മറയൂർ മൂന്ന്, മരിയാപുരം മൂന്ന്, മൂന്നാർ രണ്ട്, മുട്ടം മൂന്ന്, നെടുങ്കണ്ടം 15, പള്ളിവാസൽ അഞ്ച്, പാമ്പാടുംപാറ നാല്, പീരുമേട് മൂന്ന്, പുറപ്പുഴ മൂന്ന്, രാജാക്കാട് മൂന്ന്, രാജകുമാരി രണ്ട്, ശാന്തൻപാറ ഒന്ന്, സേനാപതി മൂന്ന്, തൊടുപുഴ 20, ഉടുമ്പൻചോല മൂന്ന്, ഉടുമ്പന്നൂർ ആറ്, ഉപ്പുതറ 14, വണ്ടന്മേട് രണ്ട്, വണ്ടിപ്പെരിയാർ അഞ്ച്, വണ്ണപ്പുറം എട്ട്, വാത്തിക്കുടി 46, വാഴത്തോപ്പ് ഒന്ന്, വെള്ളത്തൂവൽ 10, വെള്ളിയാമറ്റം ആറ്. ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസുകൾ സ്ഥിരീകരിച്ചു. ദേശീയ പണിമുടക്ക് വിജയിപ്പിക്കണം -സംയുക്ത കൺവെൻഷൻ തൊടുപുഴ: കേന്ദ്രസര്‍ക്കാറിന്‍റെ ജനദ്രോഹ, തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ മാര്‍ച്ച് 28, 29 തീയതികളില്‍ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങാൻ ആക്ഷൻ കൗൺസിലിന്‍റെയും സമരസമിതിയുടെയും സംയുക്ത ജില്ല കൺവെൻഷൻ ആഹ്വാനം ചെയ്തു. പണിമുടക്കിന് മുന്നോടിയായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. പഞ്ചായത്ത് കേന്ദ്രങ്ങളിൽ സായാഹ്നധർണകൾ, കോർണർ യോഗങ്ങൾ, പന്തംകൊളുത്തി പ്രകടനങ്ങൾ, സ്കൂളുകളിലും ഓഫിസുകളിലും വിശദീകരണ കാമ്പയിനുകൾ എന്നിവ സംഘടിപ്പിക്കും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. ജയചന്ദ്രൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറൽ കൺവീനർ ഡി. ബിനിൽ അധ്യക്ഷതവഹിച്ചു. ജോയന്‍റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എസ്. സജീവ്, കെ.എം.സി.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ് ഷൈൻ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സീമ എസ്.നായർ, ഡോ. കെ.കെ ഷാജി, എ.എം. ഷാജഹാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story