Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right30 ഗ്രാമപഞ്ചായത്തി​ൽ...

30 ഗ്രാമപഞ്ചായത്തി​ൽ എൽ.ഡി.എഫ്​​; 20ൽ യു.ഡി.എഫ്​

text_fields
bookmark_border
*ബി.ജെ.പിക്ക്​ ഒരു പ്രസിഡൻറുപദം തൊടുപുഴ: ഇടുക്കിയിൽ ബഹുഭൂരിപക്ഷം ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​, വൈസ്​ പ്രസിഡൻറ്​ പദങ്ങളും എൽ.ഡി.എഫിന്​. തെരഞ്ഞെടുപ്പ്​ കഴിഞ്ഞപ്പോൾ 27 ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷം ഉറപ്പിച്ച എൽ.ഡി.എഫിന്​ മൂന്ന്​ പഞ്ചായത്തുകളിൽ കൂടി അധ്യക്ഷപദം കിട്ടി. ഇതോടെ 51ൽ 30 പഞ്ചായത്തുകളുടെ നേതൃത്വമാണ്​ ലഭിച്ചത്​. യു.ഡി.എഫിന്​ 20ലും ബി.ജെ.പിക്ക്​ ഒരു പ്രസിഡൻറ്​ പദവും ലഭിച്ചു. എൽ.ഡി.എഫ്​ ബഹിഷ്​കരിച്ചതോടെ ക്വാറം തികയാത്തതിനാൽ അറക്കുളം പഞ്ചായത്തിലെ പ്രസിഡൻറ്​/വൈസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചതോടെയാണിത്​. എന്നാൽ, രണ്ട്​ പതിറ്റാണ്ടായി എൽ.ഡി.എഫ്​ ഭരിക്കുന്ന ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത്​ സി.പി.എം- സി.പി.ഐ ഭിന്നത​യെ തുടർന്ന്​ സി.പി.എം അംഗം വിട്ടുനിന്നതോടെ കോൺഗ്രസിന്​ ലഭിച്ചത്​ എൽ.ഡി.എഫിന്​ തിരിച്ചടിയായി. തെരഞ്ഞെടുപ്പ്​ കഴിഞ്ഞപ്പോൾ 27 പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിരുന്ന എൽ.ഡി.എഫ്​ വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകൾ കൂടി വിദഗ്​ധ കരുനീക്കത്തിലൂടെ കരസ്ഥമാക്കിയതോടെ യു.ഡി.എഫ്​ കൂടുതൽ പി​ന്നാക്കം പോകുകയായിരുന്നു. കോൺഗ്രസ്​ നേതൃത്വത്തി​ൻെറ അലംഭാവം കാരണം കരുണാപുരം, വെള്ളിയാമറ്റം അടക്കം നാല്​ പഞ്ചായത്തുകൾ കൂടി യു.ഡി.എഫിന്​ കിട്ടാവുന്ന സാഹചര്യം നഷ്​ടമായെന്ന്​ വിമർശനമുണ്ട്​. വൺ ഇന്ത്യ വൺ പെൻഷൻ കൂട്ടായ്​മയുടെ വനിത അംഗം ഇന്ദു ബിജുവിനെ വെള്ളിയാമറ്റത്ത്​ പഞ്ചായത്ത്​ പ്രസിഡൻറാക്കിയതും നറുക്കെടുപ്പിൽ ​ കരുണാപുരം, വാഴത്തോപ്പ്​ പഞ്ചായത്തുകളുടെ സാരഥ്യം കിട്ടിയതും​ എൽ.ഡി.എഫിന്​ നേട്ടമായി. ​കാഞ്ചിയാറിൽ എൽ.ഡി.എഫിന്​ ഭൂരിപക്ഷമുണ്ടായിട്ടും എസ്​.സി സംവരണ സീറ്റിൽ വിജയിച്ചയാളില്ലാത്തതിനാൽ​ ബി.ജെ.പിക്ക്​ പ്രസിഡൻറ്​ പദം കിട്ടി​. കരുണാപുരം പഞ്ചായത്തിൽ ബി.ഡി.ജെ.എസ്​ അംഗം വിട്ടുനിന്നതോടെ തുല്യം വോട്ടായതോടെയാണ്​ നറുക്കെടുപ്പ്​ വേണ്ടിവന്നത്​. ഇവിടെ സ്വതന്ത്രനായാണ്​ ബി.ഡി.ജെ.എസ്​ അംഗം മെംബറായത്​. എസ്​.എൻ.ഡി.പി ഭാരവാഹി കൂടിയായ ഇദ്ദേഹത്തെ എൻ.ഡി.എ ബന്ധം പറഞ്ഞ്​ എൽ.ഡി.എഫും യു.ഡി.എഫും തള്ളിപ്പറഞ്ഞതോടെയാണ്​ നറുക്കെടുപ്പ്​ വേണ്ടി വന്നതും എൽ.ഡി.എഫ്​ വിജയിച്ചതും. എൽ.ഡി.എഫിന്​ ഭൂരിപക്ഷമുള്ള ജില്ല പഞ്ചായത്തി​ൻെറ​ സാരഥികളായി സി.പി.ഐയിലെ ജിജി കെ.ഫിലിപ്​, സി.പി.എമ്മിലെ ഉഷാകുമാരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എട്ട്​ ബ്ലോക്ക്​ പഞ്ചായത്തുകളിൽ ഏഴിടത്താണ്​ തെരഞ്ഞെടുപ്പ്​ നടന്നത്​. ഇതിൽ നാലിടത്ത്​ എൽ.ഡി.എഫും മൂന്നിടത്ത്​ യു.ഡി.എഫും അധ്യക്ഷ സ്​ഥാനങ്ങൾ നേടി. ഇടുക്കി ​ബ്ലോക്ക്​ പഞ്ചായത്ത്​ തെരഞ്ഞെടുപ്പ്​ ഒരുപറ്റം കോൺഗ്രസ്​ മെംബർമാർ വിട്ടുനിന്നതിനാൽ ക്വാറം തികയാതെ മാറ്റുകയായിരുന്നു. ​പ്രസിഡൻറ്​ സ്ഥാനത്തെ ​ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കമാണ്​ ബഹിഷ്​കരണത്തിൽ കലാശിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story