Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right274 പേര്‍ക്ക് കോവിഡ്

274 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ ചൊവ്വാഴ്​ച 274 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11.88 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ). 92പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 22, ആലക്കോട് രണ്ട്​, അറക്കുളം 11, അയ്യപ്പൻകോവിൽ ഒന്ന്​, ബൈസൺവാലി രണ്ട്​, ചക്കുപള്ളം മൂന്ന്​, ഇടവെട്ടി നാല്​, ഏലപ്പാറ മൂന്ന്​, ഇരട്ടയാർ 15, കഞ്ഞിക്കുഴി ഒന്ന്​, കാമാക്ഷി നാല്​, കാഞ്ചിയാർ ഏഴ്​, കരിമണ്ണൂർ 12, കരിങ്കുന്നം ഒന്ന്​, കരുണാപുരം 12, കട്ടപ്പന ഒമ്പത്​, കോടിക്കുളം നാല്​, കൊന്നത്തടി ഒമ്പത്​, കുടയത്തൂർ നാല്​, കുമാരമംഗലം എട്ട്​, കുമളി ഒന്ന്​, മണക്കാട് നാല്​, മാങ്കുളം ഒന്ന്​, മരിയാപുരം ഏഴ്​, മൂന്നാർ രണ്ട്​, മുട്ടം നാല്​, നെടുങ്കണ്ടം എട്ട്​, പള്ളിവാസൽ ഒന്ന്​, പാമ്പാടുംപാറ നാല്​, പെരുവന്താനം ഒന്ന്​, പുറപ്പുഴ നാല്​, രാജാക്കാട് ഏഴ്​, രാജകുമാരി 14, ശാന്തൻപാറ ഒന്ന്​, സേനാപതി രണ്ട്​, തൊടുപുഴ 24, ഉടുമ്പൻചോല ഒന്ന്​, ഉടുമ്പന്നൂർ ആറ്​, ഉപ്പുതറ രണ്ട്​, വണ്ട​ന്മേട് മൂന്ന്​, വണ്ണപ്പുറം 11, വാത്തിക്കുടി 11, വാഴത്തോപ്പ് 11, വെള്ളത്തൂവൽ അഞ്ച്​, വെള്ളിയാമറ്റം അഞ്ച്​. ഉറവിടം വ്യക്തമല്ലാത്ത അഞ്ച്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൊക്കയാർ ദുരന്തം: പ്രത്യേക പാക്കേജ് അനുവദിക്കണം -യു.ഡി.എഫ് തൊടുപുഴ: കൊക്കയാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്.​ അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും ആവശ്യപ്പെട്ടു. അതീവ ഭീകരമാണ് ദുരന്തത്തി​ൻെറ വ്യാപ്തി. കൃഷിഭൂമിയും വീടും വ്യാപാരസ്ഥാപനങ്ങളും നഷ്​ടപ്പെട്ടവർ നിരവധിയാണ്. അവരെയൊക്കെ പുനരധിവസിപ്പിക്കുവാൻ പകരം ഭൂമിയും പാർപ്പിട സൗകര്യവും കണ്ടെത്തണം. ജീവിതമാർഗങ്ങൾ നഷ്​ടപ്പെട്ടവർക്ക് പുതിയ സരംഭങ്ങൾ തുടങ്ങാനാവശ്യമായ സാമ്പത്തിക സഹായം നൽകണം. കേവലം ദുരിതാശ്വാസ പ്രഖ്യാപനങ്ങൾ കൊണ്ട് മാത്രം ആർക്കും ഒരു പ്രയോജനവും ഉണ്ടാകില്ല. പുനരധിവാസത്തിന് പ്രായോഗികമായ പാക്കേജ് നടപ്പിലാക്കണമെന്നും യു.ഡി.എഫ് നേതാക്കൾ അവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story