Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right230 രവീന്ദ്രൻ പട്ടയം...

230 രവീന്ദ്രൻ പട്ടയം റദ്ദാക്കി; പുതിയവ ഒക്​ടോബറോടെ

text_fields
bookmark_border
തൊടുപുഴ: ദേവികുളം താലൂക്കിലെ വിവാദ രവീന്ദ്രൻ പട്ടയങ്ങളിൽ ഇതുവരെ റദ്ദാക്കിയത്​ 230 എണ്ണം. ഒമ്പത്​ വില്ലേജിലായി നൽകിയ 530 പട്ടയത്തിൽനിന്നാണ്​ 230 എണ്ണം റദ്ദാക്കിയത്​. സെപ്​റ്റംബർ പകുതിയോടെ പുതിയ പട്ടയങ്ങൾ നൽകുന്നതിനുള്ള നടപടി വേഗത്തിലാക്കിയതായി റവന്യൂ വകുപ്പ്​ അധികൃതർ പറഞ്ഞു. 1999ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ​ ദേവികുളം അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ച ഡെപ്യൂട്ടി തഹസിൽദാർ എം.ഐ. രവീന്ദ്രൻ താലൂക്കിലെ ഒമ്പത്​ വി​ല്ലേജിലെ 4251 ഹെക്ടർ സ്ഥലത്തിന്​ നൽകിയ​ 530 പട്ടയം റദ്ദാക്കാൻ കഴിഞ്ഞ ജനുവരി 18നാണ്​ റവന്യൂ വകുപ്പ്​ അഡീഷനൽ ചീഫ്​ സെക്രട്ടറി ഉത്തരവിട്ടത്​. ​തുടർന്ന്​, ഇതിന്‍റെ നടപടിക്രമങ്ങൾക്കായി 40ലധികം റവന്യൂ ഉദ്യോഗസ്ഥരെ പ്രത്യേകം ഇടുക്കിയിലേക്ക്​ നിയോഗിക്കുകയായിരുന്നു. 45 ദിവസത്തിനകം നടപടി പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. എന്നാൽ, ഇത്​ സാധ്യമല്ലെന്ന്​ വന്നതോടെ മൂന്നുമാസം കൂടി അനുവദിച്ചു. രവീന്ദ്രൻ പട്ടയവുമായി ബന്ധപ്പെട്ട 353 ഫയൽ ഇതുവരെ പരിശോധിച്ചു. ഹിയറിങ്ങിന്​ ഹാജരാകാൻ ആവശ്യപ്പെട്ട്​ 486 പേർക്കാണ്​ നോട്ടീസ്​ അയച്ചത്​. ഇതിൽ 368 പേർ ഹാജരായി. കെ.ഡി.എച്ച്​ വില്ലേജുകളിലാണ്​ ഹിയറിങ്​ നടപടി അവശേഷിക്കുന്നത്​. കഴിഞ്ഞ ദിവസം ഹിയറിങ്​ വിളിച്ചിരുന്നെങ്കിലും കാലവർഷം ശക്തമായ സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. 140 പേർ ഇതുവരെ പുതിയ പട്ടയത്തിന്​ അപേക്ഷിച്ചിട്ടുണ്ട്​. ഇതിന്‍റെ നടപടി വില്ലേജ്​ തലത്തിൽ പുരോഗമിക്കുകയാണ്​. ആഗസ്റ്റിനുള്ളിൽ കെ.ഡി.എച്ച്​ വില്ലേജിലെയടക്കം ഹിയറിങ്ങുകൾ എല്ലാം പൂർത്തിയാക്കുന്ന തരത്തിലാണ്​ നടപടികൾ​. ഒക്ടോബർ പകുതിയോടെ പട്ടയം നൽകിത്തുടങ്ങാനാകുമെന്നാണ്​ അധികൃതരുടെ പ്രതീക്ഷ. റദ്ദാക്കിയവക്ക്​ പകരം പട്ടയം നൽകാൻ ഫീൽഡ്​ സർവേ അടക്കം നടപടികൾക്കായി പ്രത്യേകം സർവേയർമാരെ നിയോഗിച്ചിട്ടുണ്ട്​. പട്ടയത്തിന്‍റെ മറവിൽ ഇടനിലക്കാരുടെ ചൂഷണം തടയാനും നടപടി എടുത്തിട്ടുണ്ട്​. പട്ടയങ്ങൾ പരിശോധിച്ച്​ റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ്​ പ്രകാരമുള്ള നടപടികൾ പുരോഗമി​ക്കുമ്പോൾ ഇടനിലക്കാരുടെ തട്ടിപ്പിൽ വീഴരുതെന്നാണ്​ അധികൃതർ മുന്നറിയിപ്പ്​ നൽകുന്നത്​​. ഇടനിലക്കാർ മുഖേനയുള്ള ഒരു നടപടിയും അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. പട്ടയം ആവശ്യമുള്ളവർ നേരിട്ട്​ താലൂക്ക്​ ഓഫിസുകളിൽ എത്തി തിരിച്ചറിയൽ രേഖകൾ ഹാജരാക്കി അപേക്ഷ സമർപ്പിക്കണമെന്നാണ്​ നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story