Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനാ​യ് കു​റു​കേ ചാ​ടി...

നാ​യ് കു​റു​കേ ചാ​ടി സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ യു​വാ​വി​ന് 2.16 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം

text_fields
bookmark_border
നാ​യ് കു​റു​കേ ചാ​ടി സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് പ​രി​ക്കേ​റ്റ യു​വാ​വി​ന് 2.16 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം
cancel

തൊ​ടു​പു​ഴ: തെ​രു​വു​നാ​യ് കു​റു​കേ ചാ​ടി സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞു പ​രി​ക്കേ​റ്റ യു​വാ​വി​ന് 2.16 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ​സ് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജു​ഡീ​ഷ്യ​ല്‍ ക​മ്മി​റ്റി​യു​ടെ ഉ​ത്ത​ര​വ്. വ​ണ്ണ​പ്പു​റം കാ​ളി​യാ​ര്‍ ദ​ര്‍ഭ​ത്തൊ​ട്ടി സ്വ​ദേ​ശി പു​ത്ത​ന്‍ക​ണ്ട​ത്തി​ല്‍ അ​ശ്വി​ന് (25) ന​ഷ്ടം ന​ല്‍കാ​ന്‍ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​നോ​ടാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

2023 ജ​നു​വ​രി 14ന് ​വ​ണ്ണ​പ്പു​റം കാ​ളി​യാ​ര്‍ റോ​ഡി​ല്‍ 36 ക​വ​ല​യി​ല്‍ രാ​ത്രി ഒ​മ്പ​ത​ര​ക്കാ​ണ് സു​ഹൃ​ത്തു​മൊ​ത്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി നാ​ല് നാ​യ്ക്ക​ള്‍ റോ​ഡി​ന് വ​ട്ടം ചാ​ടി​യ​ത്. ഒ​രു നാ​യെ ത​ട്ടി​യ സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. തെ​റി​ച്ചു​വീ​ണ അ​ശ്വി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ് മാ​സ​ങ്ങ​ളോ​ളം ചി​കി​ത്സ തേ​ടി. തൊ​ടു​പു​ഴ​യി​ല്‍ അ​നി​മേ​ഷ​ന്‍ കോ​ഴ്‌​സ് പ​ഠി​ക്കു​ക​യാ​യി​രു​ന്നു അ​ശ്വി​ന്‍. അ​തും മു​ട​ങ്ങി. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് ക​മ്മി​റ്റി ന​ഷ്ട​പ​രി​ഹാ​രം നി​ശ്ച​യി​ച്ച​ത്.

സം​ഭ​വം ന​ട​ന്ന് മൂ​ന്നു വ​ര്‍ഷം പി​ന്നി​ടു​മ്പോ​ഴും കാ​ലി​ന് ശ​രി​യാ​യ ആ​രോ​ഗ്യം തി​രി​ച്ചു​കി​ട്ടി​യി​ട്ടി​ല്ലെ​ന്ന് അ​ശ്വി​ന്‍ പ​റ​ഞ്ഞു. പ​രേ​ത​നാ​യ മോ​ഹ​ന​ന്റെ​യും ശോ​ഭ​ന​യു​ടെ​യും മ​ക​നാ​ണ് അ​ശ്വി​ന്‍. അ​ഭി​ഭാ​ഷ​ക​നാ​യ സ്റ്റെ​ഫി ക​പ്പ​ല​ങ്ങാ​ട്ട് മു​ഖേ​ന ഹൈ​കോ​ട​തി​യി​ല്‍ അ​ശ്വി​ൻ ഹ​ജി ന​ല്‍കി​യി​രു​ന്നു.

ഹൈ​കോ​ട​തി നി​ര്‍ദേ​ശ​പ്ര​കാ​ര​മാ​ണ് കേ​സ് ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ​സ് അ​തോ​റി​റ്റി മു​ഖേ​ന ജി​ല്ല കോ​ട​തി​യു​ടെ കീ​ഴി​ലു​ള്ള ലീ​ഗ​ല്‍ സ​ര്‍വി​സ​സ് അ​തോ​റി​റ്റി​യു​ടെ ജു​ഡീ​ഷ്യ​ല്‍ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewscompensationIdukki NewsAccidents
News Summary - 2.16 lakh compensation for young man who was injured after falling off a scooter after jumping off a dog
Next Story