Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right211കുപ്പി...

211കുപ്പി വിദേശമദ്യവുമായി ​ഹോട്ടലുടമ അറസ്റ്റിൽ

text_fields
bookmark_border
211കുപ്പി വിദേശമദ്യവുമായി ​ഹോട്ടലുടമ അറസ്റ്റിൽ
cancel
കൂരാലി: അനധികൃതമായി മദ്യവിൽപന നടത്തിവന്ന ഹോട്ടലുടമയെ 211 കുപ്പി വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു. കൂരാലി ശ്യാംഹോട്ടൽ ഉടമ അരീപ്പാറക്കൽ ശരത് സാബുവിനെയാണ് ​(30) പൊൻകുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്​ഡൗൺ ദിനത്തിൽ ആവശ്യക്കാർക്ക് കൂടിയ വിലക്ക്​ വിൽക്കാനായി ഹോട്ടലിന് സമീപത്തെ വാടകമുറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യം. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് വേഷംമാറി ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് കുടുക്കിയത്. പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ സജിൻ ലൂയിസ്, എസ്.ഐ ടി.ജി. രാജേഷ്, പി.ആർ.ഒ കെ.ആർ. ജയകുമാർ, സി.പി.ഒമാരായ റിച്ചാർഡ് സേവ്യർ, ഷാജി ചാക്കോ, സന്തോഷ് നാരായണൻ, പി.എം. രവീന്ദ്രൻ, ടി.ജി. അഭിലാഷ് എന്നിവർ പരിശോധനക്ക്​ നേതൃത്വം നൽകി. KTL VZR 5 Liquar Arrest ചിത്രവിവരണം അറസ്റ്റിലായ ശരത് സാബു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story