Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right1983 എസ്​.എസ്​.എല്‍.സി...

1983 എസ്​.എസ്​.എല്‍.സി ബാച്ച് വിദ്യാർഥികള്‍ ഒത്തുചേര്‍ന്നു

text_fields
bookmark_border
നെടുങ്കണ്ടം: വിദ്യാലയ പഠനകാലം അനുസ്മരിച്ച് കല്ലാര്‍ ഗവ. സ്‌കൂളിലെ . മലയാള സിനിമയിലെ അനശ്വര താരങ്ങളുടെ മുഖച്ചിത്രങ്ങളോടുകൂടിയ ഓട്ടോഗ്രാഫ് ബുക്കുകളുമായാണ് ഒരിക്കല്‍കൂടി സ്‌കൂളില്‍ എത്തിയത്. പഴയ എഴുത്തുകളുടെ കുസൃതി ചോരാതെ എല്ലാവരും ഒരിക്കല്‍കൂടി ഓട്ടോഗ്രാഫ് ബുക്കില്‍ സുഹൃത്തുക്കള്‍ക്കായി സന്ദേശങ്ങള്‍ പങ്കുവെച്ചു. ഓരോരുത്തരും ഓര്‍മച്ചെപ്പ് തുറന്ന് അനുഭവങ്ങള്‍ പങ്കുവെച്ച്​ സൗഹൃദം പുതുക്കി. ചിലര്‍ കുടുംബാംഗങ്ങളും മക്കളുമൊക്കെയായാണ് എത്തിയത്. ഔപചാരികതകള്‍ ഒന്നുമില്ലാതെ ക്ലാസ്മുറിയില്‍ അവര്‍ ഇരുന്നു. 90 പേരാണ് പൂര്‍വവിദ്യാർഥി സംഗമത്തില്‍ പങ്കെടുത്തത്. വിവിധ കാരണങ്ങളാല്‍ എത്താന്‍ കഴിയാഞ്ഞവര്‍ ഓണ്‍ലൈനായും പങ്കുചേര്‍ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story