ഇടുക്കി ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതാൻ 19,164 പേർ
text_fieldsതൊടുപുഴ: ജില്ലയിൽ 82 കേന്ദ്രങ്ങളിലായി 19,164 വിദ്യാർഥികൾ വെള്ളിയാഴ്ച ഹയർ സെക്കൻഡറി പരീക്ഷ എഴുതും. ഇവരിൽ 9572 പേർ പ്ലസ് ടു പരീക്ഷയും 9592 കുട്ടികൾ പ്ലസ് വൺ പരീക്ഷയുമാണ് എഴുതുന്നത്. കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തുന്നത് മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളാണ്.
ഇവിടെ 789 കുട്ടികൾ പരീക്ഷ എഴുതും. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് വട്ടവട ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് -28 പേർ. എല്ലാ സെന്ററിലും പരീക്ഷക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി അധികൃതർ പറഞ്ഞു. ചോദ്യ പേപ്പറുകൾ അതത് സ്കൂളുകളിൽ സുരക്ഷിതമായി എത്തിച്ചു. പരീക്ഷ ഡ്യൂട്ടിക്ക് 1200ഓളം അധ്യാപകരെ ചുമതലപ്പെടുത്തി. ഹയർ സെക്കൻഡറി അധ്യാപകർ ജില്ലയിൽ തികയാതെ വന്നതോടെ 230 അധ്യാപകരെ സ്കൂൾ വിഭാഗത്തിൽനിന്ന് ഡ്യൂട്ടിക്ക് എടുത്തിട്ടുണ്ട്.
ഒരു പരീക്ഷ സെന്ററിൽ ചീഫ് സൂപ്രണ്ടും രണ്ട് ഡെപ്യൂട്ടി സൂപ്രണ്ടുമാരുമുണ്ടാകും. ലോറേഞ്ചിലും ഹൈറേഞ്ചിലും പ്രത്യേക സ്ക്വാഡും പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട പരിശോധക്കായി ഉണ്ടാകും. പരീക്ഷകളിൽ ക്രമക്കേടുകളില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.റീജനൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരിക്കും സ്ക്വാഡ്. ഇവർ സ്കൂളുകളിൽ മിന്നൽ പരിശോധന നടത്തും. പരീക്ഷ 30ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

