185 നിയമലംഘനങ്ങൾ; 8.44 ലക്ഷം പിഴയീടാക്കി
text_fieldsതൊടുപുഴ: ജില്ലയിൽ ശുചിത്വമിഷന്റെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ ഈ വർഷം ഇതുവരെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 185 നിയമലംഘനങ്ങൾ. രണ്ട് ജില്ലാതല സ്ക്വാഡുകൾക്ക് പുറമേ ഇന്റേണൽ വിജിലൻസ് ഓഫിസർമാരുടെ (ഐ.വി.ഒ) നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളും തദ്ദേശ സ്ഥാപനതല വിജിലൻസ് സ്ക്വാഡുകളുമാണ് പ്രവർത്തിക്കുന്നത്. ജനുവരി ഒന്നു മുതൽ ഏപ്രിൽ 22 വരെ ജില്ലാതല സ്ക്വാഡുകൾ ചേർന്ന് ആകെ 508 പരിശോധനകളാണ് നടത്തിയത്. ഇതിൽ 185 നിയമലംഘനങ്ങൾ കണ്ടെത്തി. 844500 രൂപ പിഴ ഈടാക്കി.
പിഴ ഈടാക്കുന്നത് അതത് തദ്ദേശ സ്ഥാപനങ്ങളാണ്. ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ നിരോധിത പ്ലാസ്റ്റിക്കിന്റെ ഉപയോഗം, അജൈവമാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയൽ, പൊതു സ്ഥലങ്ങളിൽ കൂട്ടിയിടൽ, കത്തിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കുറയ്ക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. സ്ക്വാഡ് സംവിധാനത്തിനു പുറമേ 9446700800 എന്ന വാട്സാപ് നമ്പറിലൂടെ റിപ്പോർട്ട് ചെയ്യുന്ന നിയമ ലംഘനങ്ങൾക്കെതിരെയും നടപടികൾ എടുക്കുമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

