Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 5:31 AM IST Updated On
date_range 13 Dec 2021 5:31 AM IST182 പേര്‍ക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ 182പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് -11.39ശതമാനം. ഞായറാഴ്ച 142പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത രണ്ട് കേസുകൾ സ്ഥിരീകരിച്ചു. ആലക്കോട് സ്വദേശി (10), ഇടവെട്ടി മീൻമുട്ടി സ്വദേശി (45). കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ 7, അടിമാലി 1, ആലക്കോട് 3, അറക്കുളം 8, അയ്യപ്പൻകോവിൽ 12, ചക്കുപള്ളം 4, ദേവികുളം 1, ഇടവെട്ടി 3, ഏലപ്പാറ 2, ഇരട്ടയാർ 2, കഞ്ഞിക്കുഴി 1, കാമാക്ഷി 1, കാഞ്ചിയാർ 9, കരിമണ്ണൂർ 4, കരിങ്കുന്നം 4, കരുണാപുരം 2, കട്ടപ്പന 16, കുടയത്തൂർ 3, കുമാരമംഗലം 1, കുമളി 2, മണക്കാട് 18, മരിയാപുരം 6, മുട്ടം 7, നെടുങ്കണ്ടം 4, പള്ളിവാസൽ 3, പാമ്പാടുംപാറ 4, പീരുമേട് 1, പെരുവന്താനം 4, പുറപ്പുഴ 9, രാജാക്കാട് 3, രാജകുമാരി 1, സേനാപതി 1, ഉടുമ്പൻചോല 1, ഉടുമ്പന്നൂർ 1, ഉപ്പുതറ 1, വണ്ടന്മേട് 7, വണ്ടിപ്പെരിയാർ 1, വണ്ണപ്പുറം 6, വാത്തിക്കുടി 2, വാഴത്തോപ്പ് 5, വെള്ളത്തൂവൽ 3, വെള്ളിയാമറ്റം 8. ------ കെ.ഐ.ഇ.എഫ്.എ ജില്ല സമ്മേളനം തൊടുപുഴ: കേരള അയൺ എൻജിനീയറിങ് ആൻഡ് ഫാബ്രിേക്കറ്റേഴ്സ് അസോ. (കെ.ഐ.ഇ.എഫ്.എ) ജില്ല സമ്മേളനം തൊടുപുഴയിൽ നടന്നു. തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് അജീഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡൻറ് രതീഷ്‌മാരാർ മുഖ്യ പ്രഭാഷണം നടത്തി. ജോലിക്കിടെ കണ്ണിന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മധുവിന് ചികിത്സസഹായം കൈമാറി. രക്ഷാധികാരി ജോയി ആലക്കോട്, ജില്ല സെക്രട്ടറി പ്രസാദ് തൊടുപുഴ, സംസ്ഥാന സെക്രട്ടറി സതീഷ് കേശവൻ, ജോ. സെക്രട്ടറി ജോളിച്ചൻ കോതമംഗലം, വൈസ് പ്രസിഡൻറ് പ്രസാദ് അടിമാലി തുടങ്ങിയവർ സംസാരിച്ചു. അസോ. തൊടുപുഴ താലൂക്ക് കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: ഷിബി തൊടുപുഴ (പ്രസി), കെ.കെ. അനൂപ് (സെക്ര). TDL kieaf കേരള അയൺ എൻജിനീയറിങ് ആൻഡ് ഫാബ്രിേക്കറ്റേഴ്സ് അസോ. ജില്ല സമ്മേളനം തൊടുപുഴയിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story