Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right18-44 വയസ്സ്​ മുന്‍ഗണന...

18-44 വയസ്സ്​ മുന്‍ഗണന വിഭാഗത്തി​െൻറ വാക്സിനേഷന്‍ ആരംഭിച്ചു

text_fields
bookmark_border
18-44 വയസ്സ്​ മുന്‍ഗണന വിഭാഗത്തി​ൻെറ വാക്സിനേഷന്‍ ആരംഭിച്ചു തൊടുപുഴ: ജില്ലയില്‍ 18 മുതല്‍ 44 വയസ്സുവരെയുള്ള മുന്‍ഗണന വിഭാഗത്തി​ൻെറ വാക്സിനേഷന്‍ ആരംഭിച്ചു. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണന പട്ടികയിൽപ്പെടുത്തിയിരിക്കുന്നത്. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തി. 18നും 44നും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കുന്നതി​ൻെറ മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. സംസ്ഥാന സര്‍ക്കാറി​ൻെറ https://covid19.kerala.gov.in/vaccine/ എന്ന വെബ്സൈറ്റില്‍ മുന്‍ഗണനക്കായി രജിസ്​റ്റര്‍ ചെയ്തവരുടെ വാക്സിനേഷനാണ് ആരംഭിച്ചിരിക്കുന്നത്. നല്‍കിയ രേഖകള്‍ ജില്ല തലത്തില്‍ പരിശോധിച്ചശേഷം അര്‍ഹരായവരെ വാക്സിൻ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിച്ചിട്ടുണ്ട്. വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ എസ്.എം.എസ്, അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കണം. നിരസിച്ച അര്‍ഹരായവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാം. ചൊവ്വാഴ്​ച തൊടുപുഴ ജില്ല ആശുപത്രി, ചിത്തിരപുരം സി.എച്ച്​.സി, കട്ടപ്പന താലൂക്കാശുപത്രി എന്നിവിടങ്ങളിലാണ് വാക്‌സിനേഷന്‍ നടത്തുന്നത്. മാര്‍ഗനിര്‍ദേശങ്ങള്‍ * 2022 ജനുവരി ഒന്നിന് 18 വയസ്സ്​ തികയുന്നവര്‍ മുതല്‍ 45 വയസ്സ്​ വരെയുള്ള അനുബന്ധ രോഗബാധയുള്ളവര്‍ക്ക് മുന്‍ഗണന അനുസരിച്ച് വാക്സിന്‍ ലഭ്യമാകും. ഇതിനായി http://www.cowin.gov.in എന്ന വെബ് സൈറ്റിലും അനുബന്ധരോഗങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലഭിക്കാൻ https://covid19.kerala.gov.in/vaccine/ എന്ന സൈറ്റിലും രജിസ്​റ്റർ ചെയ്യണം. * ഇവിടെ അംഗീകൃത മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കുന്ന അനുബന്ധ രോഗങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം. * വാക്സിനേഷന്‍ കേന്ദ്രം, തീയതി, സമയം ഇവ ലഭിക്കുന്നവര്‍ മാത്രം വാക്സിന്‍ സ്വീകരിക്കാൻ എത്തണം കോവിഡ് രോഗികള്‍ക്ക് സഹായവുമായി സഹകരണ ബാങ്കുകള്‍ തൊടുപുഴ: കോവിഡ് രോഗികളായി വീട്ടില്‍ കഴിയുന്നവര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തുകള്‍ക്കും വിവിധ സര്‍വിസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ സഹായമെത്തിച്ചു. തൊടുപുഴ സര്‍വിസ് സഹകരണ ബാങ്ക്​ 250 നിര്‍ധന രോഗികളുടെ കുടുംബങ്ങളില്‍ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. പ്രസിഡൻറ്​ കെ.എം. ബാബു ഉദ്​ഘാടനം ചെയ്​തു. കരിങ്കുന്നം സര്‍വിസ് സഹകരണ ബാങ്ക് കരിങ്കുന്നം പഞ്ചായത്തിന് ഒരു ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡൻറ്​ തമ്പി മാനുങ്കല്‍ പഞ്ചായത്ത് പ്രസിഡൻറ്​ ജോജി എടമ്പുറത്തിന് ചെക്ക്​ കൈമാറി. ആലക്കോട് സര്‍വിസ് സഹകരണ ബാങ്കി​ൻെറ നേതൃത്വത്തില്‍ ഇടവെട്ടി പഞ്ചായത്തില്‍ ബാങ്കി​ൻെറ പ്രവര്‍ത്തന പരിധിയിലുള്ള ഒമ്പത്​ വാര്‍ഡുകളിലെ രോഗികള്‍ക്കായി പള്‍സ് ഓക്സിമീറ്റർ വിതരണം ചെയ്തു. ബാങ്ക് പ്രസിഡൻറ്​ തോമസ് മാത്യൂ കക്കുഴിയില്‍നിന്ന്​ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷീജ നൗഷാദ് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. അറക്കുളം ഗ്രാമ പഞ്ചായത്തില്‍ കോവിഡ് രോഗികളായ 100ൽ അധികം കുടുംബങ്ങള്‍ക്ക് ആസ്‌കോ ബാങ്കി​ൻെറ നേതൃത്വത്തില്‍ സൗജന്യ ഭക്ഷ്യക്കിറ്റ്​ വിതരണം ചെയ്തു. ചിത്രം: TDL101 PULS OXI MEETR ആലക്കോട് സര്‍വിസ് സഹകരണ ബാങ്കി​ൻെറ നേതൃത്വത്തില്‍ ഇടവെട്ടി പഞ്ചായത്തിലെ കോവിഡ് രോഗികള്‍ക്കായി വിതരണം ചെയ്യുന്ന പള്‍സ് ഓക്സിമീറ്ററുകള്‍ ബാങ്ക് പ്രസിഡൻറ്​ തോമസ് മാത്യൂ കക്കുഴിയില്‍നിന്ന്​ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്​ ഷീജ നൗഷാദ് ഏറ്റുവാങ്ങുന്നു. ലോക് ഡൗണ്‍: കട്ടപ്പന ടൗണില്‍ പരിശോധന തൊടുപുഴ: ലോക് ഡൗണ്‍ തുടരുമ്പോഴും വലിയ തിരക്ക് ഉണ്ടായ സാഹചര്യത്തില്‍ നഗരസഭ ചെയര്‍പേഴ്‌സൻ ബീന ജോബിയുടെ നേത്യത്വത്തില്‍ കട്ടപ്പന ടൗണില്‍ പരിശോധന നടത്തി. ചട്ടം ലംഘിച്ച്​ യാത്ര ചെയ്തവരെ പൊലീസ് താക്കീത് ചെയ്ത് വിട്ടു. കട്ടപ്പന മാര്‍ക്കറ്റിലും സംഘം പരിശോധന നടത്തി. കട്ടപ്പന സി.​െഎ ജയന്‍, നഗരസഭ ആരോഗ്യകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ സാലി കുര്യാക്കോസ്, സിജു ചക്കുംമൂട്ടില്‍, ലീലാമ്മ ബേബി, കൗണ്‍സിലര്‍മാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. ജില്ല ആസൂത്രണ സമിതി 21ന് തൊടുപുഴ: ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി മേയ് 21 ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഗൂഗീള്‍ മീറ്റ് വഴി ജില്ല ആസൂത്രണ സമിതി യോഗം ചേരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story