Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Feb 2021 5:30 AM IST Updated On
date_range 11 Feb 2021 5:30 AM IST179 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയിൽ ബുധനാഴ്ച മാത്രം 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 13, അറക്കുളം 9, അയ്യപ്പൻകോവിൽ 6, ബൈസണ്‍വാലി 5, ഇടവെട്ടി 2, ഏലപ്പാറ 5, ഇരട്ടയാർ 2, കഞ്ഞിക്കുഴി 3, കാഞ്ചിയാര്‍ 4, കരിമണ്ണൂര്‍ 4, കരുണാപുരം 1, കട്ടപ്പന 6, കോടിക്കുളം 2, കൊക്കയാർ 3, കൊന്നത്തടി 5, കുടയത്തൂർ 1, കുമാരമംഗലം 2, കുമളി 3, മണക്കാട് 3, മരിയാപുരം 2, മുട്ടം 5, നെടുങ്കണ്ടം 11, പാമ്പാടുംപാറ 6, പീരുമേട് 1, പെരുവന്താനം 8, പുറപ്പുഴ 1, രാജാക്കാട് 2, രാജകുമാരി 11, ശാന്തൻപാറ 2, സേനാപതി 3, തൊടുപുഴ 18, ഉടുമ്പന്നൂർ 3, ഉപ്പുതറ 1, വണ്ടൻമേട് 2, വണ്ടിപ്പെരിയാര്‍ 7, വണ്ണപ്പുറം 1, വാത്തിക്കുടി 1, വാഴത്തോപ്പ് 2, വെള്ളത്തൂവൽ 5, വെള്ളിയാമറ്റം 8. ഉറവിടം വ്യക്തമല്ലാത്തവ 11: അടിമാലി സ്വദേശി (49), കൊന്നത്തടി സ്വദേശികളായ രണ്ടുപേർ, വെള്ളത്തൂവൽ സ്വദേശി (15), നെടുങ്കണ്ടം കല്ലാർ സ്വദേശിനി (55), കഞ്ഞിക്കുഴി സ്വദേശിനി (26), തൊടുപുഴ സ്വദേശി (55), രാജകുമാരി സ്വദേശി (83), വണ്ടന്മേട് സ്വദേശി (23), പെരുവന്താനം സ്വദേശി (24), വണ്ടിപ്പരിയാർ സ്വദേശി (24). കാല്‍നട ജാഥകള്‍ക്ക് തുടക്കം തൊടുപുഴ: എൽ.ഡി.എഫ് സര്‍ക്കാറിൻെറ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക് കരുത്ത് പകരുക, കേന്ദ്ര സര്‍ക്കാറിൻെറ ജനവിരുദ്ധ തൊഴിലാളി നയങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രാദേശിക ജാഥകൾക്ക് തുടക്കമായി. അധ്യാപക-സർവിസ് സംഘടന സമരസമിതിയുടെയും ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിേൻറയും ആഭിമുഖ്യത്തിലാണ് ജാഥകൾ. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത്തലത്തിലും ജാഥകള്‍ സംഘടിപ്പിക്കുന്നത്. പീരുമേട് നിയോജക മണ്ഡലത്തിലെ മൂന്ന് പ്രാദേശിക ജാഥകളുടെ ഉദ്ഘാടനം ഇ.എസ്. ബിജിമോന്‍ എം.എല്‍.എയും ദേവികുളം നിയോജക മണ്ഡലത്തിലേത് അടിമാലിയില്‍ എസ്. രാജേന്ദ്രന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. ഉടുമ്പന്‍ചോല മണ്ഡലത്തിനു കീഴിലെ രണ്ട് പ്രാദേശിക ജാഥകളുടെ ഉദ്ഘാടനം നെടുങ്കണ്ടത്ത് സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം എം. ജോണ്‍, തൊടുപുഴ നിയോജക മണ്ഡലത്തിലെ അഞ്ച് പ്രാദേശിക ജാഥകളുടെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.പി. മേരിയും നിർവഹിച്ചു. ഇടുക്കിയിലെ മൂന്ന് പ്രാദേശിക കാല്‍നട ജാഥകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെംബര്‍ കെ.ജി. സത്യനാണ് നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story