Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right16.5 കിലോ കഞ്ചാവുമായി...

16.5 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കട്ടപ്പന: തമിഴ്​നാട്ടിൽനിന്ന് കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേരെ വണ്ടന്മേട് പൊലീസ് അറസ്​റ്റ്​ ചെയ്തു. വണ്ടന്മേട്​ മാലി സ്വദേശി ദൈവം (34), തമിഴ്നാട് രായപ്പൻപെട്ടി സ്വദേശി രജിത്ത് (28) എന്നിവരാണ് പിടിയിലായത്​. ഇവരിൽനിന്ന് 16.5 കിലോ കഞ്ചാവും അത്​ കടത്താൻ ഉപയോഗിച്ച ബൊലേറോ ജീപ്പും പിടിച്ചെടുത്തു. പൊലീസിന്​ ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ നാർകോട്ടിക് സെല്ലും വണ്ടന്മേട്​ പൊലീസും സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മാലി കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതി​ൻെറ അടിസ്ഥാനത്തിൽ മാസങ്ങളായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തമിഴ്നാട്ടിൽനിന്ന് മൊത്തമായി എത്തിക്കുന്ന കഞ്ചാവ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും മറ്റ്​ ജില്ലകളിലും എത്തിച്ച് വിൽപന നടത്തിവരുന്ന സംഘത്തിലെ അംഗങ്ങളാണ് പ്രതികൾ. ഇവരെ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെടാൻ സാധ്യതയുണ്ടെന്ന്​ പൊലീസ് പറഞ്ഞു. ചിത്രം: TDG Kanchav Prathikal -അറസ്​റ്റിലായ പ്രതികൾ ഇടത്തുനിന്ന് രഞ്ജിത്, ദൈവം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story