Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right162 പേര്‍ക്ക് കോവിഡ്

162 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്​ച 162 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 12.81 ശതമാനം ആണ് രോഗ സ്​ഥിരീകരണ നിരക്ക്​ (ടി.പി.ആർ). 524 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത മൂന്ന്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ 15, അടിമാലി 10, ആലക്കോട് ഒന്ന്​, അറക്കുളം മൂന്ന്​, അയ്യപ്പൻകോവിൽ രണ്ട്​, ചക്കുപള്ളം നാല്​, ഇടവെട്ടി മൂന്ന്​, ഏലപ്പാറ ഒന്ന്​, ഇരട്ടയാർ മൂന്ന്​, കഞ്ഞിക്കുഴി നാല്​, കാമാക്ഷി ഒന്ന്​, കാഞ്ചിയാർ 14, കരിമണ്ണൂർ 10, കട്ടപ്പന 15, കോടിക്കുളം മൂന്ന്​, കൊക്കയാർ ആറ്​, കൊന്നത്തടി രണ്ട്​, കുടയത്തൂർ മൂന്ന്​, കുമാരമംഗലം രണ്ട്​, കുമളി ഒന്ന്​, മണക്കാട് എട്ട്​, മാങ്കുളം ഒന്ന്​, മരിയാപുരം അഞ്ച്​, മൂന്നാർ ഒന്ന്​, മുട്ടം നാല്​, നെടുങ്കണ്ടം ഏഴ്​, പീരുമേട് ഒന്ന്​, പുറപ്പുഴ ഒന്ന്​, രാജാക്കാട് രണ്ട്​, രാജകുമാരി നാല്​, സേനാപതി രണ്ട്​, ഉടുമ്പന്നൂർ ഒന്ന്​, വണ്ടിപ്പെരിയാർ നാല്​, വണ്ണപ്പുറം രണ്ട്​, വാത്തിക്കുടി 14, വെള്ളത്തൂവൽ ഒന്ന്​, വെള്ളിയാമറ്റം ഒന്ന്​. ------------- വെള്ളാപ്പള്ളി ശതാഭിഷേക മന്ദിരം തുറന്നു ചെറുതോണി: വെള്ളാപ്പള്ളി നടേശന്‍ ശതാഭിഷേക മന്ദിരവും ഗുരുമണ്ഡപവും ഉദ്ഘാടനം ചെയ്​തു. കഞ്ഞിക്കുഴി എസ്.എന്‍ സ്കൂള്‍ കെട്ടിട ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡൻറ്​ തുഷാര്‍ വെള്ളാപ്പള്ളിയും സ്കൂള്‍ അങ്കണത്തിലെ ഗുരുമണ്ഡപത്തി‍ൻെറ ഉദ്ഘാടനം എം.എം മണി എം.എൽ.എയും നിര്‍വഹിച്ചു. 1982ൽ പ്രവര്‍ത്തനം ആരംഭിക്കുകയും ഹയര്‍ സെക്കൻഡറി സ്കൂളായി ഉയര്‍ത്തുകയും ചെയ്​തതാണ്​ കഞ്ഞിക്കുഴി എസ്.എന്‍ സ്കൂള്‍. യോഗം പ്രസിഡൻറായി വെള്ളാപ്പള്ളി നടേശൻ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതി‍ൻെറ ആദരസൂചകമായാണ്​ വെള്ളാപ്പള്ളി നടേശന്‍ ശതാഭിഷേക മന്ദിരമെന്ന് പേരിട്ടത്​. സമ്മേളനം മന്ത്രി റോഷി അഗസ്​റ്റിന്‍ ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ചെയര്‍മാന്‍ എ.ജി തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഓണ്‍ലൈനായി സന്ദേശം നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ ഫിലിപ്പ്, സ്​കൂള്‍ മാനേജര്‍ സി. പി. സുദര്‍ശനന്‍, യൂനിയന്‍ വൈസ് ചെയര്‍മാന്‍ ഡോ. സോമന്‍, വൈക്കം ബെന്നി ശാന്തി, ഷാജി കല്ലാറയില്‍, ഇടുക്കി ബ്ലോക്ക് പ്രസിഡൻറ്​ രാജി ചന്ദ്രന്‍, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ്​ വക്കച്ചന്‍ വയലില്‍, പി.വി. ശിവദാസ്, സ്കൂള്‍ എച്ച്.എം മിനി ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ----------- ചിത്രം TDL107 school കഞ്ഞിക്കുഴി എസ്.എന്‍ സ്കൂളി​ൻെറ കെട്ടിട ഉദ്ഘാടന ചടങ്ങ്​ മന്ത്രി റോഷി അഗസ്​റ്റിൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story