Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right15 വര്‍ഷം മുമ്പ്​...

15 വര്‍ഷം മുമ്പ്​ വേട്ടയാടിയ കടുവയുടെ​ തോലുമായി ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border
മറയൂര്‍: അതിർത്തിയിൽ തമിഴ്‌നാട് ഉദുമല്‍പേട്ട വേട്ടക്കാരന്‍പുതൂരില്‍നിന്ന്​ 15 വര്‍ഷം മുമ്പ്​ വേട്ടയാടിയ കടുവയുടെ തോലുമായി ആറുപേർ അറസ്​റ്റിൽ. ആനമല സ്വദേശികളായ പ്രവീണ്‍(28), ഉദയകുമാര്‍(32), ചേത്തുമട സ്വദേശികളായ രമേഷ് കുമാര്‍ (30), മണികണ്ഠന്‍ (34), ഓടക്കുളം സ്വദേശികളായ ശബരി ശങ്കര്‍ (28), മയില്‍സ്വാമി (56) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പൊള്ളാച്ചി റേഞ്ച്​ ഓഫിസര്‍ എം. പുകഴേന്തിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇവർ കുടുങ്ങിയത്​. കടുവയുടെ തോല്‍ വില്‍പനക്കായാണ് എത്തിച്ചതെന്നും 15 വര്‍ഷം മുമ്പ്​ വേട്ടയാടപ്പെട്ടതാണെന്നും വനപാലകര്‍ പറഞ്ഞു. താൻ 15 വര്‍ഷം മുമ്പ്​ ജോലിക്ക് നിന്നിരുന്ന പ്രശാന്ത് കൗണ്ടറുടെ വീട്ടില്‍നിന്ന്​ മോഷ്​ടിച്ചതാണെന്ന് മയില്‍സ്വാമി മൊഴിനല്‍കി. ​TDL TIGER SKIN ARREST കടുവത്തോലുമായി പ്രതികള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story