Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:28 AM IST Updated On
date_range 21 Jan 2022 5:28 AM IST1441 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
ടി.പി. ആർ 41.72ശതമാനം തൊടുപുഴ: ജില്ലയില്‍ സ്ഥിരീകരിച്ചു. രോഗ സ്ഥിരീകരണ നിരക്ക് 41.72 ശതമാനമാണ്. 369 പേർ രോഗമുക്തരായി. ഉറവിടം വ്യക്തമല്ലാത്ത 13 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആലക്കോട് സ്വദേശി (20), ആലക്കോട് ചിലവ് സ്വദേശി (20), ഇടവെട്ടി മാർത്തോമ സ്വദേശി (49), കരിമണ്ണൂർ സ്വദേശികൾ (19, 37), കരിങ്കുന്നം സ്വദേശിനി (18), തൊടുപുഴ ആനക്കൂട് സ്വദേശി (28) തൊടുപുഴ പുറപ്പുഴ സ്വദേശി (61), തൊടുപുഴ കോലാനി സ്വദേശിനി (22), തൊടുപുഴ സ്വദേശിനി (40), കാഞ്ചിയാർ സ്വദേശികൾ (28, 30), കൊക്കയാർ മേലോരം സ്വദേശി (21) എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്. തൊടുപുഴ 205, അടിമാലി 61, ആലക്കോട് 13, അറക്കുളം 34, അയ്യപ്പൻകോവിൽ 11, ബൈസൺവാലി 9, ചക്കുപള്ളം 25, ചിന്നക്കനാൽ 12, ദേവികുളം 21, ഇടവെട്ടി 30, ഏലപ്പാറ 1, ഇരട്ടയാർ 19, കഞ്ഞിക്കുഴി 29, കാമാക്ഷി 20, കാഞ്ചിയാർ 32, കാന്തല്ലൂർ 4, കരിമണ്ണൂർ 34, കരിങ്കുന്നം 24, കരുണാപുരം 29, കട്ടപ്പന 97, കോടിക്കുളം 19, കൊക്കയാർ 12, കൊന്നത്തടി 23, കുടയത്തൂർ 24, കുമാരമംഗലം 39, കുമളി 51, മണക്കാട് 42, മാങ്കുളം 7, മറയൂർ 23, മരിയാപുരം 16, മൂന്നാർ 18, മുട്ടം 11, നെടുങ്കണ്ടം 80, പള്ളിവാസൽ 26, പാമ്പാടുംപാറ 24, പീരുമേട് 7, പെരുവന്താനം 7, പുറപ്പുഴ 28, രാജാക്കാട് 24, രാജകുമാരി 13, ശാന്തൻപാറ 4, സേനാപതി 6, ഉടുമ്പൻചോല 18, ഉടുമ്പന്നൂർ 24, ഉപ്പുതറ 1, വണ്ടന്മേട് 30, വണ്ടിപ്പെരിയാർ 21, വണ്ണപ്പുറം 33, വാത്തിക്കുടി 29, വാഴത്തോപ്പ് 34, വെള്ളത്തൂവൽ 16, വെള്ളിയാമറ്റം 21. രോഗനിരക്ക് കൂടുതൽ പള്ളിവാസലിലും വണ്ടിപ്പെരിയാറിലും തൊടുപുഴ: ജില്ലയിൽ പള്ളിവാസൽ പഞ്ചായത്തിലും വണ്ടിപ്പെരിയാറിലും രോഗനിരക്ക് കൂടുന്നു. വ്യാഴാഴ്ച ജില്ലയില്‍ 3454 പേരെ പരിശോധിച്ചതില്‍ 1441 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ ടി.പി.ആർ ശരാശരി 30 ശതമാനത്തിന് മുകളില്‍ എത്തിയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാൻ പഞ്ചായത്തുകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചു. രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ ദിവസവും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. സെക്ടറല്‍ മജിസ്ട്രേറ്റുമാരായി നിയോഗിച്ചിരിക്കുന്നവര്‍ മാതൃവകുപ്പിലെ ഡ്യൂട്ടികള്‍ക്ക് വീഴ്ചവരാത്ത രീതിയില്‍ സെക്ടറല്‍ മജിസ്ട്രേറ്റ് ഡ്യൂട്ടി നിര്‍വഹിക്കണം. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയില്‍ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആശുപത്രികള്‍ക്ക് പുറമെ സ്ഥാപനങ്ങൾ വഴിയും വാക്സിനേഷന്‍ ക്യാമ്പുകള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. വ്യാഴാഴ്ച കലക്ടറേറ്റ്, ജില്ല മെഡിക്കല്‍ ഓഫിസ് എന്നിവിടങ്ങളില്‍ വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തി. വരും ദിവസങ്ങളിൽ കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. വാക്സിന്‍ എടുക്കാനുള്ളവർ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കാന്‍ തയാറാകണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു. വാക്സിനേഷന്‍ ത്വരിതപ്പെടുത്താനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ല മാസ് മീഡിയ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. വിദ്യാര്‍ഥികളുടെ വാക്സിനേഷന്‍ ത്വരിതപ്പെടുത്താന്‍ അധ്യാപകരുടെ സഹകരണം ഉറപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story