Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_right1.40 കോടി മുതൽമുടക്കിൽ...

1.40 കോടി മുതൽമുടക്കിൽ വെള്ളിയാമറ്റത്ത് സദ്ഭാവന മണ്ഡപം

text_fields
bookmark_border
1.40 കോടി മുതൽമുടക്കിൽ വെള്ളിയാമറ്റത്ത് സദ്ഭാവന മണ്ഡപം
cancel
വെള്ളിയാമറ്റം: 1.40 കോടി മുടക്കി വെള്ളിയാമറ്റത്ത് സദ്ഭാവന മണ്ഡപം നിർമിക്കുന്നു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തി‍ൻെറ നേതൃത്വത്തിൽ പ്രധാനമന്ത്രി ജൻവികാസ് കാര്യക്രം പദ്ധതിയിലുൾപ്പെടുത്തിയാണ് നിർമിക്കുന്നത്. പഞ്ചായത്തി‍ൻെറ കറുകപ്പള്ളിയിലെ 50 സെന്‍റിലാണിത്. 5000 ചതുരശ്ര അടി വിസ്തീർണം ഒന്നാം നിലയിലും 2600 ചതുരശ്ര അടി വിസ്തീർണം ബാൽക്കണിയും ഉൾപ്പെടുന്നതാണ് കെട്ടിടം. ഇൻഡോർ സ്റ്റേഡിയം, മൽട്ടി പർപ്പസ് ഹാൾ, അടുക്കള, ടോയ്‌ലറ്റ് സൗകര്യം എന്നിവ സജ്ജീകരിക്കും. യുവജനങ്ങളുടെ കലാകായിക ശേഷിയെ പരിപോഷിപ്പിക്കാൻ വേണ്ടിയുള്ള ഈ പദ്ധതിയുടെ നിർമാണം മാർച്ച് 31 മുമ്പ്​ പൂർത്തിയാക്കി നാടിന് സമർപ്പിക്കാനാണ് ശ്രമമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മാത്യു കെ. ജോൺ പറഞ്ഞു. tdd mltm3 നിർമാണം പുരോഗമിക്കുന്ന കറുകപ്പള്ളിയിലെ സദ്ഭാവന മണ്ഡപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story